താൾ:Malayalam New Testament complete Gundert 1868.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XVI.
൧൯. അദ്ധ്യായം.

ആസ്യയിലെ മൂലസ്ഥാനമാകുന്ന എഫെസിൽ വ്യാപാരിച്ചതു. നന്തരം അപൊല്ലൊൻ കൊരിന്തിൽ ഇരിക്കുമ്പോൾ, പൌൽ മീത്തലെ അംശങ്ങളൂടെ കടന്നിട്ട് എഫെസിൽ എത്തിയാറെ, ചില ശിഷ്യന്മാരെ കണ്ടു: നിങ്ങൾ വിശ്വസിച്ചിട്ടു വിശുദ്ധാത്മാവിനെ പ്രാപിച്ചുവൊ? എന്ന് അവരോട് പറഞ്ഞതിന്നു: വിശുദ്ധാത്മാവ് ഉള്ളപ്രകാരം കൂടെ കേട്ടിട്ടില്ല എന്ന് അവർ പറഞ്ഞു. എന്നാൽ ഏതിലേക്കു സ്നാനം ഏറ്റു? എന്ന് അവരോട് പറഞ്ഞാറെ: യോഹനാന്റെ സ്നാനത്തിൽ എന്നു ചൊല്ലിയപ്പോൾ; പൌൽ പറഞ്ഞു: യോഹനാൻ തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ തന്നെ വിശ്വസിക്കേണ്ടതിന്നു ജനത്തോടു ചൊല്ലിക്കൊണ്ടു മാനസാന്തരസ്നാനം മുക്കിയതു സത്യം. എന്നതു കേട്ടാറെ, അവർ കൎത്താവായ യേശുവിൻ നാമത്തിൽ സ്നാനം ഏറ്റു. പൌൽ അവരുടെ മേൽ കൈകളെ വെച്ചപ്പോൾ, വിശുദ്ധാത്മാവ് അവരിൽ വന്നിട്ട് അവർ ഭാഷകളാൽ ഉരചെയ്തു പ്രവചിച്ചുകൊണ്ടിരുന്നു. അവർ ഒക്കയും ഏകദേശം പന്ത്രണ്ടു പുരുഷരായിരുന്നു.

ശേഷം അവൻ പള്ളിയിൽ ചെന്നു മൂന്നു മാസത്തോളം ദേവരാജ്യം സംബന്ധിച്ചവ വാദിച്ചും ബോധ്യം വരുത്തികൊണ്ടും പ്രഗത്ഭിച്ചു പോന്നു. പിന്നെ ചിലർ കഠിനപ്പെട്ടു വിശ്വസിക്കാഞ്ഞു പുരുഷാരത്തിന്റെ മുമ്പാകെ മാൎഗ്ഗത്തെ ദുഷിച്ചു കൊള്ളുമ്പോൾ, അവരോട് അകന്നു ശിഷ്യന്മാരെ വേറാക്കിക്കൊണ്ടു തിറന്നൽ എന്നൊരുത്തന്റെ പാഠശാലയിൽ ദിനമ്പ്രതി വാദിച്ചുവന്നു. ആയതു രണ്ടു വൎഷം കൊണ്ടും നടക്കയാൽ ആസ്യയിൽ കുടിയിരിക്കുന്ന യഹൂദരും യവനരും എല്ലാം കൎത്താവിന്റെ വചനം കേട്ടു. ദൈവം പൌലിന്റെ കൈകളെക്കൊണ്ടു നടപ്പല്ലാത്ത ശക്തികളെ കാണിക്കയാൽ, അവന്റെ തോലോടു പറ്റിയ റൂമാലുകളും മേലാടകളും രോഗികളുടെ മേൽ ഇടുകയും വ്യാധികൾ അവരെ വിട്ടു മാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്യും. പിന്നെ ചുറ്റി സഞ്ചരിക്കുന്ന ഭൂതമാറ്റുകാരായ യഹൂദരിലും ചിലർ ദുരാത്മാക്കളുള്ളവരുടെ മേൽ കൎത്താവായ യേശുവിൻ നാമത്തെ ചൊല്ലുവാൻ തുനിഞ്ഞു: പൌൽ ഘോഷിക്കുന യേശുവാണ നിങ്ങളോടു ചൊല്ലുന്നു!

൩൨൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/346&oldid=163799" എന്ന താളിൽനിന്ന് ശേഖരിച്ചത്