താൾ:Malayalam New Testament complete Gundert 1868.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അപോ. പ്രവൃ. ൧൮. അ.

(യവനർ) എല്ലാവരും പള്ളിമൂപ്പനായ സോസ്ഥാനാവെ പിടിച്ചു ന്യായാസനത്തിന്മുമ്പിൽ അടിച്ചു: അവ ഒന്നും ഗല്ലിയോനു ചിന്ത ഉണ്ടായതും ഇല്ല.

പൌൽ പിന്നെയും വളരെ ദിവസം പാൎത്തശേഷം സഹോദരരോടു വിടവാങ്ങിയതല്ലാതെ, നേൎച്ചഉണ്ടായിരിക്കകൊണ്ടു കെങ്കൂയയിൽ തലക്ഷൌരം ചെയ്തിട്ടു പ്രസ്തില്ല അക്വിലാ എന്നവരുമായി സുറിയയിലേക്കാമാറു കപ്പൽ കയറി പുറപ്പെട്ടു, എഫെസിൽ വന്ന് അവരെ അവിടെ വിട്ടുപോയി. താൻ പള്ളിയിൽ ചെന്നു യഹൂദരോട് സംഭാഷിച്ചു. അവർ അധികം കാലം തങ്ങളോടു കൂടെ പാൎക്കെണം എന്നു ചോദിക്കുമ്പോൾ, മൂളാഞ്ഞു; എനിക്കു വരുന്ന പെരുനാളിനെ എങ്ങിനെ എങ്കിലും യരുശലേമിൽ കഴിക്കെണം; പിന്നെ ദേവഹിതം എങ്കിൽ നിങ്ങളുടെ അടുക്കെ മടങ്ങിവരും എന്നു പറഞ്ഞ് എഫെസിൽനിന്നു കപ്പൽ നീങ്ങിപ്പോയി. കൈസൎയ്യയിൽ വന്നിറങ്ങി (യരുശലേമിലേക്കു) കരേറിച്ചെന്നു സഭയെ വന്ദിച്ചിട്ടു അന്ത്യൊഹ്യയിലേക്ക് ഇറങ്ങിപ്പോയി. ചില സമയം താമസിച്ചു പുറപ്പെട്ടു ക്രമത്താലെ ഗലാത്യനാടും ഭൂഗ്യൗമ് കടന്നുകൊണ്ട് എല്ലാശിഷ്യന്മാരെയും സ്ഥിരീകരിച്ചു നടന്നു.

അനന്തരം അലക്ഷന്ത്ൎ‌യ്യയിൽ ഉത്ഭവിച്ച യഹൂദനായി അപൊല്ലൊൻ എന്ന വൈദഗ്ധ്യവും തിരുവെഴുത്തുകളിൽ പ്രാപ്തിയുള്ള ഒരുപുരുഷൻ എഫെസിൽ എത്തി: ആയവൻ കൎത്താവിൻ വഴിയെ പഠിച്ചവനും ആത്മാവിൽ പോവുന്നവനും ആകകൊണ്ടു യോഹനാന്റെ സ്നാനംമാത്രം അറിഞ്ഞിട്ടും കൎത്താവിന്റെവ സൂക്ഷ്മമായി പറഞ്ഞു. ഉപദേശിച്ചും, കൊണ്ടിരുന്നു പള്ളിയിൽ പ്രഗത്ഭിച്ചു. ചൊൽവാനും തുടങ്ങി. ആയവനെ അക്വിലാവും പ്രസ്തില്ലയും കേട്ടാറെ, ചേൎത്തുകൊണ്ടു ദേവവഴിയെ ഏറ സ്പഷ്ടമായി തെളിയിച്ചു കൊടുത്തു. പിന്നെ അവൻ അഖായയിലേക്കു കടപ്പാൻ മനസ്സായാറെ, ശിഷ്യന്മാർ അവനെ കൈക്കൊള്ളേണ്ടതിന്നു, സഹോദരന്മാർ അവരെ എഴുതി ഉത്സാഹിപ്പിച്ചു. അവനും എത്തിയപ്പോൾ, വിശ്വാസിച്ചവൎക്കു (ദേവ) കൃപയാൽ വളരെ ഉതകിനിന്നു; കാരണം യേശു മശീഹ ആകുന്നു എന്ന് അവൻ എഴുത്തുകളാൽ കാണിച്ചുകൊണ്ടു യഹൂദരോടു പരസ്യമായി വാദിച്ചു കടുമയോടെ മടക്കിക്കളയും

൩൨൩


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/345&oldid=163798" എന്ന താളിൽനിന്ന് ശേഖരിച്ചത്