താൾ:Malayalam New Testament complete Gundert 1868.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧൫. അ.

ബൎന്നബാ മുതലായ ചിലരെ ഈ ചോദ്യം ഹേതുവായി യരുശലേമിലേക്ക് കരേറി, അപോസ്തലരേയും മൂപ്പന്മാരേയും കാണ്മാൻ നിയോഗിച്ചു. ആയവർ സഭയാൽ യാത്ര അയക്കപ്പെട്ടശേഷം ഫൊയിനീക്കയിലും ശമൎയ്യയിലും കൂടി സഞ്ചരിച്ചു ജാതികളുടെ മനന്തിരിവിനെ വിവരിച്ചു ചൊല്ലി. എല്ലാ സഹോദരന്മാൎക്കും മഹാ സന്തോഷം ഉണ്ടാക്കി പോന്നു. അവർ യരുശലേമിൽ എത്തിയാറെ, സഭയാലും അപോസ്തലമൂപ്പന്മാരാലും കൈക്കൊള്ളപ്പെട്ടു, ദൈവം തങ്ങളോട് ചെയ്തത് എല്ലാം കേൾപ്പിച്ചു; എന്നാറെ പറീശരുടെ മത്തിൽനിന്നു വിശ്വാസിച്ചവർ ചിലർ എഴുനീറ്റ് അവരെ പരിഛേദന കഴിപ്പിച്ചു. മോശധൎമ്മത്തെ സൂക്ഷിപ്പാൻ ആജ്ഞാപിക്കേണം എന്നു പറഞ്ഞു.

ഈ സംഗതി വിചാരിച്കു നോക്കുവാൻ അപോസ്തലരും മൂപ്പന്മാരും കൂടി വന്നാറെ, വളരെ തൎക്കമയ ശേഷം പേത്രൻ എഴുനീറ്റ് അവരോട് പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! ദൈവം പൂൎവ്വദിവസങ്ങളിൽ തുടങ്ങി ജാതികൾ എന്റെ വായ്മൂലം സുവിശേഷവചനം കേട്ടു വിശ്വസിപ്പാൻ തക്കവണ്ണം നിങ്ങളിൽ തെരിഞ്ഞരുളിയപ്രകാരം നിങ്ങൾ അറിയുന്നു വല്ലൊ! പിന്നെ ഹൃദയജ്ഞാതാവായ ദൈവം നമുക്ക് എന്ന പോലെ അവൎക്കും വിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് അവൎക്കും സാക്ഷിനിന്നു. വിശ്വാസത്താൽ അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിട്ട്, നമുക്കും അവൎക്കും വ്യത്യാസം ഒന്നും വെക്കാതിരുന്നു. ഇപ്പോൾ, നമ്മുടെ പിതാക്കളും നാമും ചുമന്നു കൂടാട്ഠ്ഹൊരു നുകം ശീഷ്യരുടെ കഴുത്തിൽ വെപ്പാൻ ഭാവിക്കയാൽ, നിങ്ങൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്തു? അല്ല കൎത്താവായ യേശുവിന്റെ കൃപയാൽ അവർ എന്നപോലെ നാമും രക്ഷപെടുന്നു എന്നു വിശ്വസിക്കുന്നുവല്ലൊ. എന്നാറെ, കൂട്ടം എല്ലാം മിണ്ടാതിരുന്നു ബൎന്നബാവും പൌലും ദൈവം തങ്ങളെക്കൊണ്ടു ജാതികളിൽ ചെയ്ത അടയാളങ്ങളേയും അത്ഭുതങ്ങളേയും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. അവർ അടങ്ങി നിന്നശേഷം യാക്കോബ് ഉത്തരം പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! എന്നെ കേൾപിൻ! ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്ന് ഒരു വംശത്തെ എടുത്തുകൊൾവാൻ ആദിയിൽ കടാക്ഷിച്ചപ്രകാരം ശിമോൻ കഥിച്ചു

൩൧൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/337&oldid=163789" എന്ന താളിൽനിന്ന് ശേഖരിച്ചത്