താൾ:Malayalam New Testament complete Gundert 1868.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THE ACTS OF APOSTLES. XV.

വല്ലൊ. അതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒത്തുവരുന്നു (അമൊ. ൯, ൧൧.) അപ്രകാരം എഴുതിയിരിക്കുന്നതു: അനന്തരം ഞാൻ തിരിഞ്ഞു ദാവിദിന്റെ വീണുപോയ കൂടാരത്തെ പിന്നെയും കെട്ടും, അതിൻകേടുകളെ വീണ്ടും തീൎത്തു, അതിനെ എടുപ്പിക്കും. മനുഷ്യരിൽ ശേഷിച്ചവരും എന്റെ പേർ വിളിക്കപ്പെട്ടുള്ള ജാതികളും എല്ലാം കൎത്താവിനെ അന്വേഷിപ്പാൻ തന്നെ എന്ന് കൎത്താവ് പറയുന്നു. യുഗം മുതൽകൊണ്ട് (തനിക്ക്)അറിയാകുന്ന ഇവറ്റെ ചെയ്യുന്നവൻ തന്നെ അതുകൊണ്ടു. ജാതികളിൽനിന്നു ദൈവത്തിലേക്കു തിരിയുന്നവരെ അലമ്പലാക്കാതെ, അവർ വിഗ്രഹങ്ങളുടെ എച്ചിലുകളെയും പുലയാട്ടും, ശ്വാസം മുട്ടിച്ചതും രക്തവും വൎജ്ജിച്ചു നില്പാൻ കല്പിച്ചെ മതിയാവു. മോശ ശബ്ബത്തുതോറും വൎജ്ജിച്ചു നില്പാൻ കല്പിച്ചെ മതിയാവു. മോശ ശബ്ബത്തുതോറും പള്ളികളിൽ വായിക്കപ്പെടുകയാൽ പൂൎവ്വതലമുറകളിൽനിന്നു പട്ടണം തോറും അവനെ ഘോഷിക്കുന്നവർ ഉണ്ടെല്ലൊ.

അപ്പോൾ, സകല സഭയോടും കൂടെ അപോസ്തലന്മാൎക്കും മൂപ്പന്മാൎക്കും തോന്നിയത് എന്തെന്നാൽ: നമ്മിൽനിന്നു ചില പുരുഷന്മാരെ തെരിഞ്ഞെടുത്തു പൌൽ ബൎന്നബാ എന്നവരോടുകൂടെ അന്ത്യൊഹ്യയിലേക്ക് അയക്കെണം; എന്നിട്ടു സഹോദരരിൽ മുഖ്യപുരുഷന്മാരാകുന്ന ബൎശബാ എന്നുള്ള യൂദാവിനെയും സീലാവിനെയും (നിയോഗിച്ചു) അവരുടെ കൈക്കൽ കൊടുത്ത എഴുത്താവിതു: അപോസ്തലരും മൂപ്പന്മാരും സഹോദരരും അന്ത്യൊഹ്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽ നിന്നു ചേൎന്നുള്ള സഹോദരന്മാൎക്കു വന്ദനം (ചൊല്ലുന്നു.) ഞങ്ങളിൽനിന്നു ചിലർ പുറപ്പെട്ട് ഇങ്ങേനിയോഗം ഒന്നും ലഭിക്കാതെ, നിങ്ങളെ വാക്കുകൾകൊണ്ടു കലക്കി പരിഛേദനയും ധൎമ്മം പ്രമാണിക്കയും വേണം എന്നു ചൊല്ലി. നിങ്ങളുടെ മനസ്സുകളെ നാനാവിധമാക്കിയപ്രകാരം കേൾക്കകൊണ്ടു, ഞങ്ങൾ ഒരുമനപ്പെട്ടപ്പോ പുരുഷന്മാരെ തെരിഞ്ഞെടുക്കയും നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാമത്തിന്നു വേണ്ടി പ്രാണങ്ങളെയും ഏല്പിച്ചുകളഞ്ഞ മനുഷ്യരാകുന്നു ബൎന്നബാ, പൌൽ എന്ന നമ്മുടെ പ്രയരോടു കൂട അയക്കയും നല്ലത് എന്നു തോന്നി; അതുകൊണ്ടു ഞങ്ങൾ യൂദാവെയും സീലാവെയും അയച്ചിരിക്കുന്നു. അവർ വായ്മൊഴിയായും അറിയിക്കുന്നത് ആവിതു: വിഗ്രഹാൎപ്പിതങ്ങളെയും രക്തവും ശ്വാസം മുട്ടിച്ചതും

൩൧൪


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/338&oldid=163790" എന്ന താളിൽനിന്ന് ശേഖരിച്ചത്