താൾ:Malayalam New Testament complete Gundert 1868.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES.

എന്നാറെ, സുനേദ്രിയത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി, അവന്റെ മുഖം ദൂതന്റെ മുഖം പോലെ കണ്ടു.

൭. അദ്ധ്യായം.

സ്തെഫനന്റെ പ്രതിവാദവും, (൫൪) ഒന്നാം സാക്ഷി മരണവും.

പിന്നെ മഹാപുരോഹിതൻ: ഇവ ഉള്ളതു തന്നെയൊ? എന്നു പറഞ്ഞാറെ, അവൻ ചൊല്ലിയതു: സഹോദരരും പിതാക്കളും ആയ പുരുഷന്മാരെ, കേൾപിൻ! നമ്മുടെ പിതാവായ അബ്രഹാം ഹറാനിൽ കുടിയേറുന്മുമ്പെ മെസപൊതമ്യയിൽ ഉള്ളപ്പോൾ തന്നെ തേജസ്സിന്റെ ദൈവമായവൻ അവനു കാണായി (൧ മോ. ൧൨, ൧.) നിന്റെ ദേശത്തെയും നിന്റെ സംബന്ധക്കാരെയും വിട്ടു പുറപ്പെട്ടു. ഞാൻ നിണക്കു കാണിക്കും നാട്ടിലേക്കു വരിക. എന്നു പറഞ്ഞപ്പോൾ, കലൂയരുടെ ദേശം വിട്ടു പുറപ്പെട്ടു. ഹറാനിൽ കുടിയേറി; അവിടെ നിന്ന് അവന്റെ അപ്പൻ മരിച്ചപ്പോൾ, (ദൈവം) അവനെ നിങ്ങൾ ഇപ്പോൾ കുടിയിരിക്കുന്ന ഈ ദേശത്തിലേക്കു പ്രവാസം ചെയ്യിച്ചു. അവന് അതിൽ കാലടി നിലം പോലും അവകാശം കൊടുക്കാതെ (൧മോ. ൧൩, ൧൫.) കുട്ടിയില്ലാത്ത സമയം അവനും അവന്റെ പിന്നിൽ സന്തതിക്കും അത് ഉടമയായി നല്ക്കും എന്ന് അവനു വാഗ്ദത്തം ചെയ്തു. ശേഷം ദൈവം പറഞ്ഞതിച്ചവ്വണ്ണം (൧മോ. ൧൫. ൧൩.) അവന്റെ സന്തതി അന്യദേശത്തിൽ കൂടിയിരിക്കും ആയവർ അവരെ അടിമയാക്കി നാന്നൂറു വൎഷം താഴ്ത്തിവെക്കും; അവർ സേവിക്കും ജാതിക്കൊ, ഞാൻ ന്യായം വിധിക്കും എന്നും, (൨ മോ. ൩, ൧൨) പിന്നെതിൽ അവർ പുറപ്പെട്ട്, ഈ സ്ഥലത്തിൽ എന്നെ ഉപവസിക്കും എന്നും ദൈവം അരുളിച്ചെയ്തു. പിന്നെ അവനു പരിഛേദനയാകുന്ന നിയമം കൊടുത്തു. അതിൻ വണ്ണം ഇഛ്ശാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിഛേദനചെയ്തു. ഇഛ്ശാക്ക് യാക്കോബിനേയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരേയും, (അപ്രകാരം തന്നെ) ഗോത്രപിതാക്കളൊ യോസേഫെ അസൂയപ്പെട്ടു മിസ്രയിലേക്കു വിറ്റുകളഞ്ഞു. എന്നാറെ, ദൈവം അവനോടു കൂടെ ഇരുന്നു സകല ക്ലേശങ്ങളിൽനിന്നും അവനെ വിടുവിച്ചു, മിസ്രരാജാവായ ഫരവൊ മുമ്പാകെ അവനുകൃപയും ജ്ഞാനവും കൊടുത്തു:

൨൮൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/312&oldid=163762" എന്ന താളിൽനിന്ന് ശേഖരിച്ചത്