Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഹനാൻ. ൧൬. ൧൭.അ.

ലേക്ക് പോകുന്നു. എന്നാറെ, അവന്റെ ശിഷ്യന്മാർ: ഇതാ ൨൯

ഇപ്പോൾ നീ സദൃശം ഒന്നും ചൊല്ലാതെ. സ്പഷ്ടമായി പറയുന്നു: നീ സകലവും അറിയുന്നു എന്നു ആരും നിന്നോടു ചോ ൩൦

ദിപ്പാൻ നിണക്ക് ആവശ്യം ഇല്ലെന്നും ഞങ്ങൾ ഇപ്പോൾ, അറിയുന്നു, അതുകോണ്ടു നീ ദൈവത്തിൽനിന്നു പുറപ്പെട്ടുവന്നപ്രകാരം ഞങ്ങൾ വിശ്വസിക്കുന്നു എന്ന് അവനോട് പറയുന്നു. യേശു അവരോട് ഉത്തരം ചൊല്ലിയത്: ഇപ്പോൾ ൩൧

തന്നെ വിശ്വസിക്കുന്നു. കണ്ടാലും നിങ്ങൾ ഓരോരുത്തർ അ ൩൨

വനവന്റെ സ്വന്തത്തിലേക്കു ചിതറിപ്പോയി, എന്നെ ഏകനായി വിടുന്ന നാഴിക വരുന്നു: വന്നും ഇരിക്കുന്നു; പിതാവ് എന്നോട് കൂടെ ഇരിക്കക്കൊണ്ടു. ഞാൻ ഏകനല്ലതാനും നിങ്ങ൩൩

ൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്ന്, ഇവ നിങ്ങളോട് ചൊല്ലീട്ടുണ്ടു; ലോകത്തിൽ നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും എങ്കിലും ധൈൎയ്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.

൧൭. അദ്ധ്യായം.

യേശു തനിക്കും വേലെക്കും, (൯) ശിഷ്യന്മാൎക്കും, (൨൦) വിശ്വാസികൾക്കും വേണ്ടി പ്രാത്ഥിച്ചതു.

എന്നിവ യേശു ചൊല്ലിത്തീൎഥു തന്റെ കണ്ണുഅകളെ വാന ൧

ത്തേക്ക് ഉയൎത്തി പറഞ്ഞിതു: പിതാവെ, നാഴിക വന്നിരിക്കുന്നു; പുത്രൻ നിന്നെ തേജസ്കരിക്കേണ്ടതിന്നു. നിന്റെ പുത്രനെ തേജസ്കരിക്കേണമെ! നീ അവനു തന്നവൎക്കെല്ലാവൎക്കും അ ൨

വൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയപ്രകാരമെ; നിത്യജീവൻ ൩

എന്നതൊ, സത്യമായുള്ള ഏക ദൈവമാകുന്ന നിന്നെയും നീ അയച്ച യേശു തന്നെ ക്രിസ്തൻ എന്നും അറിയുന്നതു തന്നെ. ഞാൻ ഭൂമിമേൽ നിന്നെ തേജസ്കരിച്ചു, എനിക്കു ചെയ്പ്പാൻ ത ൪

ന്നിട്ടുള്ള വേലയെ തികെച്ചു; ഇപ്പോൾ, ഹേ പിതാവെ, ലോകം ൫

ഉണ്ടാകും മുമ്പു എനിക്കു നിന്റെ കൂടെ ഉള്ളതേജസ്സ്കൊണ്ട് എന്നെ നിന്റെ പക്കൽ തന്നെ തേജസ്കരിക്കേണമെ! നീ ലൊ ൬

കത്തിൽ നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യൎക്ക് ഞാൻ നിന്റെ നാമം പ്രത്യക്ഷമാക്കി; അവർ നിന്റേവരായിരുന്നു; നീ അവരെ എനിക്കു തന്നും നിന്റെ വചനത്തെ അവർ കാത്തും

൨൫൯




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/283&oldid=163729" എന്ന താളിൽനിന്ന് ശേഖരിച്ചത്