താൾ:Malayalam New Testament complete Gundert 1868.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF JOHN XVI.

എന്നെ ദൎശിക്കുന്നില്ല, പിന്നേയും കുറഞ്ഞോന്നു (കഴിഞ്ഞിട്ട്) എന്നെ കാണും എന്നും പിതാവിന്നാടുക്കലേക്ക് പോകുന്നു എന്നും നമ്മോടു ചൊല്ലുന്നത് എന്ത? എന്നു തമ്മിൽ പറഞ്ഞ ശേഷം: ൧൮ കുറഞ്ഞോന്ന് എന്നു ചൊല്ലുന്നത് എന്തു? അവൻ ഉരെക്കുന്നത് ൧൯ ഇന്നത് എന്നു തിരിയാ എന്നും പറഞ്ഞു. തന്നോടു ചോദിപ്പാൻ മനസ്സാകുന്നപ്രകാരം യേശു അറിഞ്ഞ് അവരോട് പറഞ്ഞിതു: കുറഞ്ഞോന്നു (കഴിഞ്ഞിട്ട്) എന്നെ ദൎശിക്കുന്നില്ല, പിന്നെയും കുറഞ്ഞോന്നു (കഴിഞ്ഞിട്ട്)എന്നെ കാണും എന്നു ചൊല്ലുകയാൽ, ൨൦ നിങ്ങൾ തങ്ങളിൽ വിചാരിക്കുന്നുവൊ? ആമെൻ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങൾ കരഞ്ഞു തൊഴിക്കും, ലോകമൊ സന്തോഷിക്കും; നിങ്ങൾ ദുഃഖിച്ചു പോകും; ൨൧ നിങ്ങളുടെ ദുഃഖം സന്തോഷമായി തീരും താനും. സ്ത്രീ പ്രസവിക്കുമ്പോൾ, തൻറെ നാഴിക വന്നതകൊണ്ട് ദുഃഖിത ആകുന്നു; കുഞ്ഞനെ പെറ്റപ്പോഴെക്കൊ, മനുഷ്യൻ ലോകത്തിലേക്കു പിറന്നിട്ടുള്ള സന്തോഷം നിമിത്തം കഷ്ടത്തെ പിന്നെ ഓൎക്കുന്നില്ല. ൨൨ ഇപ്പോഴാകട്ടെ, നിങ്ങൾകും ദുഃഖം ഉണ്ടാകും ഞാനൊ പിന്നെയും നിങ്ങളെ കാണുകയും നിങ്ങളുടെ ഹൃദയം സന്തോഷിക്കയും ൨൩ ചെയ്യും. ആ സന്തോഷത്തെ ആരും നിങ്ങളോടു പറിച്ചെടുക്കയും, അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയും ഇല്ല. ആമെൻ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് എന്തെല്ലാം യാചിച്ചാലും ൨൪ അവൻ നിങ്ങൾക്കു തരും. ഇന്നേവരെ നിങ്ങൾ എൻനാമത്തിൽ ഒന്നും യാചിച്ചില്ല; യാചിപ്പിൻ എന്നാൽ നിങ്ങളുടെ സന്തോഷം നിറവാകുംവണ്ണം ലഭിക്കും.

൨൫ ഇവ നിങ്ങളോട് സദൃശങ്ങളായി ചൊല്ലീട്ടുണ്ടു, എങ്കിലും ഞാൻ സദൃശങ്ങളായിട്ട് ഇനി ചൊല്ലാതെ, പിതാവെ സംബന്ധിച്ചു നിങ്ങളെ സ്പഷ്ടമായി ഗ്രഹിപ്പിക്കുംനാഴിക വരുന്നു. ൨൬ അന്നു നിങ്ങൾ എൻനാമത്തിൽ യാചിക്കും; ഞാൻ നിങ്ങൾക്കു വേണ്ടി പിതാവിനോടു ചോദിക്കും എന്നു ഞാൻ നിങ്ങളോടു ൨൭ പറയുന്നതും ഇല്ല; കാരണം നിങ്ങൾ എന്നിൽ പ്രിയം ഭാവിച്ചു. ഞാൻ പിതാവിൻ പക്കൽനിന്നു പുറപ്പെട്ടു വന്നപ്രകാരം വിശ്വസിച്ചിരിക്കയാൽ, പിതാവ് താനും നിങ്ങളിൽ പ്രിയം ഭാവിക്കുന്നു. ൨൮ ഞാൻ പിതാവിൻ പക്കൽനിന്നു പുറപ്പെട്ടു, ലോകത്തിൽ വന്നിരിക്കുന്നു, പിന്നെയും ലോകത്തെ വിട്ടു, പിതാവിന്നടുക്ക

൨൫൮































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/282&oldid=163728" എന്ന താളിൽനിന്ന് ശേഖരിച്ചത്