Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. X. XI.

രിച്ചു, ലോകത്തിൽ അയച്ചവൻ ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറകയാൽ, ദേവദൂഷകൻ എന്നു നിങ്ങൾ ചൊല്ലു

൩൭ ന്നത് എങ്ങിനെ? എൻ പിതാവിന്റെ ക്രിയകളെ ചെയ്യാഞ്ഞാ

൩൮ ൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലൊ, എന്നെ വിശ്വസിക്കാതെ പോയാലും, പിതാവ് എന്നിലും ഞാൻ അവനിലും എന്നു നിങ്ങൾ അറിഞ്ഞുകൊണ്ടു, ബോധിക്കത്തക്കവണ്ണം ക്രിയകളെ വിശ്വസിപ്പിൻ.

൩൯ എന്നാറെ, അവനെ പിന്നെയും പിടികൂടുവാൻ അന്വേഷി

൪൦ ച്ചാറെയും, അവരുടെ കയ്യിൽനിന്ന് അവൻ തെറ്റി.യൎദ്ദനക്കരെ യോഹനാൻ ആദിയിൽ സ്നാനം നടത്തിയ സ്ഥലത്തേക്ക്

൪൧ വാങ്ങിപ്പോയി, അവിടെ പാൎത്തു. പലരും അവന്റെ അടുക്കെ വന്നു, യോഹനാൻ അടയാളം ഒന്നും ചെയ്തിട്ടില്ല എങ്കിലും, ഇവനെ കുറിച്ചു യോഹനാൻ പറഞ്ഞത് ഒക്കെയും സത്യമായി

൪൨ എന്നു ചൊല്ലി, അവിടെ പലരും അവങ്കൽ വിശ്വസിക്കയും ചെയ്തു.

൧൧. അദ്ധ്യായം.

ബെത്ഥന്യയിലെ ലാജരിനെ, (൧൭) യേശു ഉയിൎപ്പിച്ചതിന്റെ, (൪൫) ഫലങ്ങൾ.

൧ മറിയയും സഹോദരിയായ മത്ഥയും ഉള്ള ബെത്ഥന്യഗ്രാമ

൨ ത്തിലെ ലാജർ എന്ന് ഒരുത്തൻ രോഗിയായിരുന്നു. ലാജർ എന്ന രോഗിയായ സഹോദരൻ ഉള്ള മറിയ എന്നവളൊ( പിന്നേതിൽ) കൎത്താവെ, തൈലം കൊണ്ട് അഭിഷേകം ചെയ്തു; തലമുടികൊണ്ട് അവന്റെ കാലുകളെ തുടച്ചുകൊണ്ടവൾ തന്നെ

൩ (൧൨,൨.) ആ സഹോദരിമാർ അവന്റെ അടുക്കെ ആളയച്ചു: കൎത്താവെ, കണ്ടാലും നിണക്കു പ്രിയനായവൻ രോഗിയായി

൪ എന്നു പറയിച്ചു. യേശു കേട്ടിട്ട്: ഈ രോഗം മരണത്തിലേക്കല്ല; ദേവതേജസ്സിന്നത്രെ ആകുന്നതു, ദേവപുത്രന് അതിനാൽ

൫ തേജസ്സ് വരുവാൻതന്നെഎന്ന്‌പറഞ്ഞു. യേശുവൊ, മൎത്ഥയേയും സഹോദരിയേയും ലാജരേയും സ്നേഹിക്കുന്നവൻ തന്നെ.

൬ അതുകൊണ്ട് അവൻ രോഗിയായതു കേട്ടിട്ട് അന്നിരിക്കുന്ന

൭ സ്ഥലത്തിൽ രണ്ടു നാൾ പാൎത്താറെയും, അതിൽ പിന്നെ ശിഷ്യരോടു: നാം തിരികെ യഹുദയിലേക്ക് ചെല്ലുക എന്നു പറ

൮ യുന്നു. ശിഷ്യന്മാർ അവനോട്: റബ്ബീ, യഹുദർ നിന്നെ ഇപ്പോൾ തന്നെ കല്ലെറിവാൻ ഭാവിച്ചിട്ടും, നീ തിരികെ അവിടെ

൨൪൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/266&oldid=163710" എന്ന താളിൽനിന്ന് ശേഖരിച്ചത്