Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൧൧. അ

പൊകുന്നുവോ? എന്നു പറയുന്നു. യേശു ഉത്തരം ചൊല്ലിയ ൯

തു: പകലിനെ പന്ത്രണ്ടു മണിനേരം ഇല്ലയൊ? താൻ പകലിൽ നടന്നാൽ ഈ ലോകത്തിൻ വെളിച്ചം കാണുന്നതു കൊണ്ട് തുടറുന്നില്ല; രാത്രിയിൽ നടക്കുന്നു എങ്കിലൊ തന്നോട് വെളി ൧൦

ച്ചം ഇല്ലായകകൊണ്ട് ഇടറുന്നുണ്ടു. എന്നു പറഞ്ഞിറ്റു: നമ്മു ൧൧

ടെ പ്രിയനായ ലാജർ നിദ്രപ്രാപിച്ചിരിക്കുന്നു എങ്കിലും, അവന്റെ ഉറക്ക് ഒഴിപ്പാൻ ഞാൻ യാത്രയാകുന്നു എന്ന് അവരോടു പറയുന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ: കൎത്താ ൧൨

വെ, നിദ്രപ്രാപിച്ചു എങ്കിൽ, അവൻ രക്ഷപെടും എന്നു പറഞ്ഞു. യേശു അവന്റെ മരണത്തെ ഉദ്ദേശിച്ചു പറഞ്ഞതൊ, ൧൩

ഉറക്കിന്റെ നിദ്രയെ സൂചിപ്പിച്ചപ്രകാരം അവൎക്ക് തോന്നുപോയി.അപ്പോൾ യേശു അവരോട് സ്പഷടമായി പറഞ്ഞു: ൧൪

ലാജർ മരിച്ചു: ഞാൻ അവിടെ ഇല്ലായകകൊൺറ്റു, നിങ്ങളുടെ നി ൧൫

മിത്തം നിങ്ങൾ വിശ്വസിക്കും എന്നു വെച്ചത്രെ. ഞാൻ സന്തോഷിക്കുന്നു എന്നാൽ നാം അവന്റെ അടുക്കെ ചെല്ലുക. എന്നാറെ, ഇരട്ട എന്നൎത്ഥമുള്ള തോമ കൂട്ടു ശിഷ്യരോട്: നാമും ൧൬

അവനോട് ഒന്നിച്ചു മരിപ്പാൻ പോകു എന്നു പറഞ്ഞു.

 പിന്നെ യേശു എത്തിയപ്പോൾ, അവനെ കല്ലറയിൽ ആ  ൧൭

ക്കിയതു നാലു നാളായി എന്നു കേട്ടു.ബെത്ഥന്യയൊ, യരുശ ൧൮

ലേമിന്നരികെ ഏകദേസം പതിനഞ്ചു സ്കാദി (൨ നഴിക) ദൂരത്തിലത്രെ. ആ യഹൂദരിൽ പലരും മൎത്ഥ, മറിയ എന്നവരെ ൧൯

സഹോദരനെ ചൊല്ലി, സാന്ത്വനം ചെയ്യേണ്ടതിന്ന് അവരുടെ സമീപെ വന്നിരുന്നു. യേശു വരുന്നപ്രകാരം മൎത്ഥ കേ ൨൦

ട്ട ഉടനെ അവനെ എതിരേറ്റു; മറിയ വീട്ടില തന്നെ ഇരുന്നു. മൎത്ഥ യേശുവോടു പറഞ്ഞു: കൎത്താവെ, നീ ഇവിടെ ആയി എ ൨൧

ങ്കിൽ, എന്റെ ഷോദരൻ മരിക്കയില്ലായിരുന്നു; ഇപ്പൊഴും ൨൨

നീ ദൈവത്തോട് എന്തെല്ലാം ചോദിച്ചാലും ദൈവം നിണക്ക് തരും എന്നറിയുന്നു.യേശു അവളോട് പറയുന്നു: നിന്റെ ൨൩

സഹോദരൻ വീണ്ടും എഴുനീല്ക്കും മൎത്ഥ അവനോട് പറയുന്നു ൨൪

അവൻ ഒടുക്കത്തെ നാളില്ലെ പുനരുത്ഥാനത്തിൽ എഴുനീല്ക്കും എന്ന് അറിയുന്നു. യേശു അവളോടു പറഞ്ഞു: ഞാനേ പുന ൨൫

രുത്ഥാനവും. ജീവനും ആകുന്നു: എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു, എങ്കിൽ വിശ്വസിക്കു ൨൬

ന്നവൻ എല്ലാം എന്നേക്കും മരിക്കയും ഇല്ല; ഇതിനെ വിശ്വ

൨൪൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/267&oldid=163711" എന്ന താളിൽനിന്ന് ശേഖരിച്ചത്