യോഹനാൻ. ൫.അ.
ക്കാർ കുരുടർ മുടന്തർ ക്ഷയരോഗികൾ ഉള്ള ജനസമൂഹംകിടന്നിരുന്നു (വെള്ളത്തിന്റെ ഇളക്കം കത്തുകൊണ്ടു; എന്തെന്നാൽ ൪ ചിലപ്പോൾ, ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളത്തെ കുലുക്കും; പിന്നെ വെള്ളം കുലുങ്ങിയശേഷം മുല്പെട്ട് ഇറങ്ങിയവൻ ഏത് വ്യാധിയിൽ അകപ്പെട്ടാലും, സൗഖ്യവാൻ ആയ്‌വരും).അന്നു ൫ മുപ്പത്തെട്ടാണ്ടു രോഗത്തോടെ,കഴിച്ചിട്ടുള്ള മനുഷ്യർ അവിടെ ഉണ്ടു; അവൻ കിടക്കുന്നതിനെ യേശു കണ്ട് ഏറിയ കാലം ചെ ൬ ന്നപ്രകാരം അറിഞ്ഞു: സ്വസ്ഥനാവാൻ മനസ്സുണ്ടൊ? എന്ന് അവനോട് പറയുന്നു. രോഗി അവനോട് ഉത്തരം ചൊല്ലി ൭ യതു: കൎത്താവെ, വെള്ളം കുലുങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ ആരും ഇല്ല: ഞാൻ തന്നെ ചെല്ലുകയിൽ മറ്റവൻ എന്റെ മുമ്പിൽ ഇറങ്ങിപോകുന്നു.യേശു അവനോട്: എഴുനീറ്റു ൮ നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറയുന്നു. ആ മനുഷ്യൻ ൯ പെട്ടന്നു സൗഖ്യമായി തന്റെ കിടക്ക എടുത്തുകൊണ്ടു നടന്നു.
അന്നു ശബ്ബത്താകകൊണ്ടു യഹൂദന്മാർ ആ സൗഖ്യപ്പെ ൧൦ ട്ടവനോടു: ശബ്ബത്താകുന്നു: നിണക്ക് കിടക്ക എടുക്കരുത്! എന്ന് പറഞ്ഞു. അവരോട് ഉത്തരം ചൊല്ലിയത്: എന്നെ സ്വ ൧൧ സ്ഥനാക്കിയവൻ തന്നെ നിന്റെ കിടക്ക എടുത്തു നടക്ക എന്ന് എന്നോടു കല്പിച്ചു.എന്നതുകൊണ്ട് അവനോട്: നി ൧൨ ന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞ മനുഷ്യൻ ആർ? എന്ന് ചോദിച്ചു. ആ സമയത്തു പുരുഷാരം ഉള്ളതുകൊണ്ടു യേ ൧൩ ശു മാറിപോയതിനാൽ സ്വസ്ഥനായവന് അവൻ ഇന്നവൻ എന്നു തിരിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാ ൧൪ ലയത്തിൽ കണ്ടെത്തി, അവനോടു: നോക്കു നീ സ്വസ്ഥനായ്‌വന്നു; അധികം വിടക്കായതു നിണക്ക് സംഭവിക്കായ്‌വാൻ ഇനി പാപം ചെയ്യല്ല എന്നു പറഞ്ഞു.ആയാൾ പോയി തന്നെ ൧൫ സൗഖ്യമാക്കിയതു യേശു എന്നു യഹൂദരൊടു ബോധിപ്പിച്ചു. ആകയാൽ യേശു ശബ്ബത്തിൽ ഇവ ചെയ്കകൊണ്ടു യഹൂദ ൧൬ ന്മാർ അവനെ ഹിംസിച്ചു വന്നു. യേശുവൊ: എന്റെ പിതാ ൧൭ വ് ഇതു വരെയും, പ്രവൃത്തിക്കുന്നു ഞാനും പ്രവൃത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. ആകയാൽ ശബ്ബത്തിനെ തള്ളുന്നതു ൧൮
കൂടാതെ, ദൈവം സ്വപിതാവ് എന്നു ചൊല്ലി തന്നെത്താൻ ദൈവത്തോടു സമനാക്കുകകൊണ്ടും യഹൂദർ അവനെ കൊല്ലുവാൻ ഏറ്റം അന്വേഷിച്ചു പോന്നു.
൨൨൧
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |