Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. IV. V

൪൫ ബഹുമാനം ഇല്ല എന്നു താൻ സാക്ഷി പറഞ്ഞു. അന്നു ഗലീലയിൽ വന്നപ്പൊഴൊക്കൊ തങ്ങളും ഉത്സവത്തിന്നു പോയിട്ടുള്ള ഗലീലക്കാർ അവൻ യരുശലേമിൽ പെരുനാളിന്നകം ചെയ്തത് ഒക്കെയും കണ്ടഹേതുവാൽ അവനെ കൈക്കൊണ്ടു. ൪൬ എന്നാറെ, അവൻ വെള്ളത്തെ വീഞ്ഞാക്കിയ ഗാലീല്യകാനാവിൽ പിന്നെയും വന്നു. അന്നു മകൻ രോഗിയായിരിക്കുന്ന ഒ ൪൭ രാജഭൃത്യൻ കഫൎന്നഫ്രമിൽ ഉണ്ട്.യേശു യഹൂദയിൽ നിന്നു ഗലീലയിൽ വന്നത് അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന് അവൻ ഇറങ്ങിവന്നു മരിപ്പാറാകുന്ന മകനെ സൗ ൪൮ ഖ്യമാകേണം എന്ന് അപേക്ഷിച്ചാറെ, യേശു അവനോടു: നിങ്ങൾ അടയാളങ്ങളൂം അത്ഭുതങ്ങളും കണ്ടിട്ടൊഴികെ വിശ്വ ൪൯ സിക്കയില്ല എന്നു പറഞ്ഞു.രാജഭൃത്യൻ അവനോട്: കൎത്താവെ എന്റെ കുഞ്ഞൻ മരിക്കുമ്മുമ്പെ ഇരങ്ങിവരിക എന്നു പ ൫൦ റയുന്നു. യേശു അവനോട് ചൊല്ലുന്നു: യാത്രയാക, നിന്റെ മകൻ ജീവിച്ചിരിക്കുന്നു. എന്നു യേശു പറഞ്ഞവാക്കിനെ ആ ൫൧ മനുസ്യൻ വിശ്വസിച്ചു, യാത്രയായി.ഇരങ്ങി പോകുമ്പോൾ തന്നെ, അവന്റെ ദാസന്മാർ എതിരേറ്റു മകൻ ജീവിച്ചിരിക്കു ൫൨ ന്നു എന്നറിയിച്ചു. ആകയാൽ ഭേദം വന്നനാഴികയെ അവരോടു ചോദിച്ചാറെ, ഇന്നലെ ഏഴുമണിക്കു പനിവിട്ടുമാറി എ ൫൩ ന്ന് അവനോട് പറകയാൽ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്ന് യേശു തന്നോടു ചൊല്ലിയ നാഴികെക്കു തന്നെ എന്ന് അപ്പൻ അരിഞ്ഞു, താൻ സകല കുഡുംബത്തോടും കൂടെ ൫൪ വിശ്വസിക്കയും ചെയ്തു. യേശു യഹുദയിൽനിന്നു ഗലീലയിൽ വന്ന ശേഷം, ഈ രണ്ടാം അടയാളം ചെയ്തത്.

൫. അദ്ധ്യായം.

യേശു ശബ്ബത്തിൽ രോഗശാന്തി ചെയ്തശേഷം (൧൬) വിരോധക്കുന്നവരോടും, (൧൯) തന്റെ ദിവ്യശക്തിയും (൨൫) ഉയൎപ്പിക്കു വിധിക്ക എന്നുള്ള ഇരുതൊട്ലും,(൩൧) ദൈവം വേദം മുതലായവ പ്രമാണങ്ങളും ചൊല്ലി, (൪൧) അവിശ്വാസത്തെ ആക്ഷേപിച്ചതു.

൧ അതിൽ പിന്നെ യഹൂദരുടെ പെരുനാൾ ഉണ്ടായിട്ടു, യേശു ൨ യരുശലേമിലെക്കു കരേറിപോയി.യരുശലേമിലൊ,ആട്ടുവാതിലക്കൽ ബെത്ഥെസദ് എന്ന എബ്രായ നാമമുള്ളൊരു കളം ഉണ്ട്. ൩ അതിന് അഞ്ച് മണ്ഡപങ്ങളും ഉണ്ട്. ആയവററിൽ വ്യാധി

൨൨0




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/246&oldid=163688" എന്ന താളിൽനിന്ന് ശേഖരിച്ചത്