ഇവറ്റിനു മീതെയുള്ളതു ദുഷ്ടനിൽ നിന്നാകുന്നു. (൨ മൊ. ൩൮ ൨൧, ൨൪.) കണ്ണിന്നു പകരം കണ്ണും, പല്ലിന്നു പകരം പല്ലും എന്നുമൊഴിഞ്ഞ പ്രകാരം കേട്ടുവല്ലൊ. ൩൯ ഞാനോ നിങ്ങളോടു പറയുന്നിതു: ദുഷ്ടനോട് എതിരിടായ്ക: നിന്നെ വലത്തെ കവിൾക്കു കുമക്കുന്നവനു മറ്റെതിനെയും തിരിച്ചു കൊടുക്ക. ൪൦ നിന്നോടു വ്യവഹരിപ്പാനും നിന്റെ വസ്ത്രത്തെ എടുപ്പാനും ഇഛ്ശിക്കുന്നവനു (വമൊ. ൨൨, ൨൫.) പുതെപ്പിനെയും വിടുക. ൪൧ ഒരു നാഴിക വഴി പോവാൻ (രാജനാമം ചൊല്ലി) നിന്നെ നിൎബ്ബന്ധിക്കുന്നവനോടു രണ്ടും നടക്കുക. ൪൨ നിന്നോടു യാചിക്കുന്നവന്നു കൊടുക്ക, വായിപ്പവാങ്ങുവാൻ ഇഛ്ശിക്കുന്നവനെ വിട്ടു, മാറൊല്ല (൨. മൊ. ൨൨, ൨൫) (൩മൊ. ൧൯, ൧൮.) ൪൩ നിന്റെ കൂട്ടുകാരനെ സ്നേഹിക്ക എന്നും നിന്റെ ശത്രുവെ പകെക്ക എന്നും മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ. ൪൪ ഞാനോ നിങ്ങളോട് പറയുന്നിതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ പകെക്കുന്നവരിൽ നന്മചെയ്വിൻ; നിങ്ങളെ വലെക്കുന്നവൎക്കും ഹിംസിക്കുന്നവൎക്കും വേണ്ടി പ്രാൎത്ഥിക്കയും ചെയ്വിൻ. ൪൫ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രനായി വരേണ്ടതിന്നത്രെ, ആയവൻ ദുഷ്ടരിലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരിലും വൎഷിക്കയും അല്ലൊ ചെയ്യുന്നു. ൪൬ എങ്ങിനെ എന്നാൽ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു പ്രതിഫലം ഉള്ളു? ചുങ്കക്കാരും അതു തന്നെ ചെയ്യുന്നില്ലയൊ? ൪൭ പിന്നെ നിങ്ങളുടെ സഹോദരന്മാരെ മാത്രം വന്ദിച്ചാൽ എന്തു അതിശയം ചെയ്യുന്നു? ജാതികളും അവ്വണ്ണം ചെയ്യുന്നില്ലയൊ? ൪൮ ആകയാൽ നിങ്ങളുടെ സ്വൎഗ്ഗീയപിതാവ് തികവുള്ളവനാകപോലെ തികവുള്ളവർ ആയിരിപ്പിൻ.
- ഭിക്ഷദാനം, (൫) പ്രാൎത്ഥന [ലൂ. ൧൧.], (൧൬) ഉപവാസം ഇവറ്റെ ദൈവത്തിനായി ചെയ്യെണ്ടതു, (൧൯) പ്രപഞ്ചസക്തിയും സ്വൎഗ്ഗരാജ്യത്തിലെ ഏകാഗ്രചിന്തയും [ലൂ. ൧൨, ൨൨ ൧൧, ൩൪.].
൧ മനുഷ്യരാൽ കാണപ്പെടെണ്ടതിന്നു നിങ്ങളുടെ നീതിയെ അവൎക്കു മുമ്പാകെ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ! അല്ലാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിൽ നിന്നു നിങ്ങൾക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Lekhamv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |