Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷണിക്കയും, നിണക്ക് പ്രത്യുപകാരം വിരയും ആമല്ലൊ. നീ വിരുന്നു കഴിക്കുമ്പോൾ, ദരിദ്രർ, ഊനക്കാർ, മുടന്തർ, കുരുടർ ഇവരെ ക്ഷണിക്ക; എന്നാൽ അവൎക്കു പ്രത്യുപകാരം ചെയ്‌വാൻ ഇല്ലായ്കയാൽ നീതിമാന്മാരുടെ പുനരുത്ഥാനത്തിങ്കൽ നിനെക്കു പകരം ലഭിപ്പാനുള്ളതുകൊണ്ടു നീ ധന്യനാകും. എന്നതു പന്തിയിൽ ചേൎന്നവരിൽ ഒരുത്തൻ കേട്ടിട്ടു: ദേവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ധന്യൻ എന്ന് അവനോടു പറഞ്ഞു. ആയവനോട് അവൻ ചെല്ലിയതു: ഒരു മനുഷ്യൻ വലിയ അത്താഴംകഴിച്ചു പലരേയും ക്ഷണിച്ച ശേഷം അത്താഴനാഴികെക്കു തന്റെ ദാസനെ അയച്ച്, ആ ക്ഷണിച്ചവരോട്: ഇപ്പോൾ, എല്ലാം ഒരുങ്ങിതീൎന്നതുകൊണ്ടു വരുവിൻ! എന്നു പറയിച്ചു. എല്ലാവരും ഏകമനസ്സോടെ ഒഴിച്ചൽ പറഞ്ഞുതുടങ്ങി; ഒന്നാമൻ അവനോടു: ഞാൻ ഒരു നിലംകൊണ്ടതിനാൽ, അതിനെ പോയി കാണ്മാൻ മുട്ടുണ്ടു; ഞാൻ നിന്നെ അപേക്ഷിക്കുന്നു: എന്റെ അവിധ ബോധിച്ചിരിപ്പൂതാക എന്നു പറഞ്ഞു. മറ്റവൻ: അഞ്ചേൎകാള കൊണ്ടതിനാൽ അവ ശോധനചെയ്‌വാൻ പോകുന്നു. ഞാൻ നിന്നെ അപേക്ഷിക്കുന്നു: എന്റെ അവിധ ബോധിച്ചിരിപ്പൂതാക എന്നു പറഞ്ഞു. മറ്റവൻ: പെണ്ണു കെട്ടിയതുകൊണ്ടു വന്നുകൂടാ എന്നു പറഞ്ഞു. ആ ദാസൻ മടങ്ങിവന്നു, തന്റെ യജമാനനോട് ഇവ അറിയിച്ചപ്പോൾ, വീടുടയവൻ കോപിച്ചു, തന്റെ ദാസനോട് നീ വേഗം പട്ടണത്തിലേ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു, ദരിദ്രർ, ഊനക്കാർ, മുടന്തർ, കുരുടർ ഇവരെ ഇങ്ങുവരുത്തുക എന്നു കല്പിച്ചു. ദാസൻ പറഞ്ഞു: കൎത്താവെ, നിയോഗിച്ച പ്രകാരം ചെയ്തുതീൎന്നു; ഇനിയും സ്ഥലം ഉണ്ടു. എന്നാറെ, യജമാനൻ ദാസനോട് പറഞ്ഞു: നീ പുറപ്പെട്ടു പെരുവഴികളിലും, വേലികളിലും (പോയി) എന്റെ വീടു നിറയേണ്ടതിന്നു (കണ്ടവരെ) പ്രവേശിപ്പാൻ നിൎബ്ബന്ധിക്ക. ആ ക്ഷണിച്ചിട്ടുള്ള പുരുഷർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഏറിയ സമൂഹങ്ങൾ അവനോട് ഒന്നിച്ചു നടക്കുമ്പോൾ, അവൻ തിരിഞ്ഞു അവരോടു പറഞ്ഞിതു: ഒരുവൻ എന്നോടു ചേൎന്നാൽ തന്റെ അപ്പനേയും, അമ്മയേയും, ഭാൎ‌യ്യയേയും, മക്കളേയും, സദോഹരരേയും, സഹോദരികളെയും, തന്റെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/202&oldid=163640" എന്ന താളിൽനിന്ന് ശേഖരിച്ചത്