ദേഹിയേയും കൂട പകെക്കുന്നില്ല എങ്കിൽ, എനെ ശിഷ്യനായിരിപ്പാൻ കഴികയി. പിന്നെ തന്റെ ക്രൂശിനെ എടുത്തു എന്റെ പിന്നാലെ ചെന്നുകൊള്ളാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല (മത്താ. ൧൦, ൩൮) എങ്ങിനെ എന്നാൽ നിങ്ങളിൽ ആർ ഒരു ഗോപുരം പണി ചെയ്പാൻ ഇഛ്ശിച്ചാൽ, മുമ്പെ ഇരുന്ന് അതു തീൎപ്പാൻ തനിക്കു വക ഉണ്ടൊ എന്നു വെച്ചു ചെല്ലും, ചെലവും കണക്കുനോക്കുന്നില്ലയൊ? അല്ലായ്കിൽ പക്ഷെ അടിസ്ഥാനം ഇട്ട ശേഷം, തികെപ്പാൻ പോരായ്കകൊണ്ടു, കാണുന്നവർ എല്ലാം ഈ മനുഷ്യൻ പണിചെയ്പാൻ ആരംഭിച്ച, തികെപ്പാൻ കഴിഞ്ഞതും ഇല്ല എന്നു പരിഹസിച്ചു തുടങ്ങുമല്ലൊ. അല്ല രാജാവ് രാജവിനോടു പടഏല്പാൻ പുറപ്പെടുമ്മുമ്പെ ഇരുന്നുകൊണ്ട് ഇരുപതിനായിരവുമായി എതിൎത്തുവരുന്നവനെ താൻ പതിനായിരവുമായി ഏറ്റു ചെറുപ്പാൻ മതൊയൊ എന്നു വെച്ചു മന്ത്രിക്കുന്നില്ലയൊ? പോര എന്നു വരികിൽ, മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ, മന്ത്രിദൂത് അയച്ചു, സമാധാനം സംബന്ധിച്ചവ അപേക്ഷിക്കുന്നുവല്ലൊ. അപ്രകാരം തന്നെ നിങ്ങളിൽ ആരും തനിക്കുള്ള വറ്റോട് ആകെ വിട വാങ്ങുന്നില്ല എങ്കിൽ, എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. (മാ. ൻ, ൫൦.) ഉപ്പു നല്ലതു തന്നെ; ഉപ്പുകൂടെ രസമില്ലാതെ പോകിലൊ (അതിന്) ഏതുകൊണ്ടു രുചി വരുത്തും? ഇനി നിലത്തിന്നും, വളത്തിന്നും, കൊള്ളരുതു; അതു പുറത്തു കളയുന്നു; കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.
പാപികളോടുള്ള ചേൎച്ചെക്കു കാരണമായതു, (൩) നഷ്ടമായ ആടു [മത്താ. ൧൮, ൧൨.], (൮) കാണാതെ പോയ ദ്രഹ്മ, (൧൧) മുടിയനായ മകൻ ഈ മൂനാ ഉപമകളാൽ വൎണ്ണിച്ച ദേവകരുണ. എല്ലാ ചുങ്കക്കാരും പാപികളും, അവനെ കേൾപാൻ അടുത്തു വരുന്നതുകൊണ്ടൂ, പറീശരും, ശാസ്ത്രികളും: ഇവൻ പാപികളെ ചേൎത്തുകൊണ്ട്, അവരോടു കൂടി ഭക്ഷിക്കുന്നു എന്നു പിറുപിറുത്തു. അവരോട് അവൻ ഈ ഉപമ പറഞ്ഞു: നിങ്ങളിൽ ഏതു മനുഷ്യൻ നൂറ് ആടുണ്ടായിരിക്കെ, അതിൽ ഒന്നു കളഞ്ഞു പോയാൽ, തൊണ്ണൂറ്റൊമ്പതിനെ മരുഭൂമിയിൽ വിട്ടേച്ച്, ആ കാണാതെ പോയതിനെ കണ്ടെത്തും വരെ, നോക്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |