തുടങ്ങിയാൽ, ആ ദാസന്റെ യജമാനൻ അവൻ പ്രതീക്ഷിക്കാത്ത നാളിലും തിരിയാത്ത നാഴികയിലും വന്ന്, അവനെ തുണ്ടിക്കയും, അവന്റെ അംശം അവിശ്വാസികളുടെ കൂട്ടത്തിൽ നിയമിക്കയും ചെയ്യും; തന്റ യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുമ്പെടാതെയും ആ ഇഷ്ടപ്രകാരം ചെയ്യാതെയും ഉള്ള ദാസനൊ വളരെ അടികൊള്ളും. അറിയാതെ കണ്ട് അടികൾക്കു യോഗ്യമായവ ചെയ്തവനൊ കുറയ അടികൊള്ളും; ആൎക്കെല്ലാം വളരെ കൊടുക്കപ്പെട്ടുവൊ അവനോടു വളരെ അന്വേഷിക്കപ്പെടും; ആരുടെ പക്കൽ വളരെ സമൎപ്പിച്ചുവൊ അവനോട് അധികം ചോദിക്കയും ചെയ്യും. ഭൂമിയിൽ അഗ്നി ഇടുവാൻ ഞാൻ വന്നു; പിന്നെ ഞാൻ എന്തു ഇഛ്ശിക്കുന്നു; അതു കത്തീട്ട് എങ്കിൽ കൊള്ളാം; എങ്കിലും ഞാൻ മുഴുകുവാനുള്ള സ്നാനം ഉണ്ടു; അതു തികഞ്ഞു വരുവോളൺ എനിക്ക് എന്ത് ആവേശം ഉണ്ടു! ഞാൻ വന്നതു ഭൂമിയിൽ സമാധാനം ആക്കുവാൻ എന്നു തോന്നുന്നുവൊ? അല്ല, ഛിദ്രം അത്രെ എന്നു ഞാൻ നിങ്ങളോടു പറയുന്നു എങ്ങിനെന്നാൽ ഇനിമേൽ, ഒരു വീട്ടിൽ ഇരുവരോടു മൂവരും, മൂവരോടു ഇരുവരും ഇങ്ങിനെഐവർ തങ്ങളിൽ ഇടഞ്ഞിരിക്കും. അപ്പൻ മകനോടും, മകൻ, അപ്പനോടും, അമ്മ മകളോടും, മകൾ, അമ്മയോടും, അമ്മാവി മരുമകളോടും, മരുമകൾ അമ്മാവിയോടും ഇടഞ്ഞു ഛിദ്രിച്ചിരിക്കും. പിന്നെ സമൂഹങ്ങളോട് പറഞ്ഞിതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കണ്ടാൽ നിങ്ങൾ പെരുമഴ വരുന്നു എന്നു ഉടനെ പറയുന്നു. അപ്രകാരവും സംഭവിക്കുന്നു. തെക്കുകനിന്നു വീശുന്നതു കണ്ടാലൊ വിഷക്കാറ്റ് ഉണ്ടാം എന്നു പറയുന്നു, അപ്രകാരവും സംഭവിക്കുന്നു; വേഷധാരികളെ ഭൂമിവാനങ്ങളുടെ മുഖം ശോധനചെയ്‌വാൻ നിങ്ങൾ അറിയുന്നു: പിന്നെ ഈ സമയത്തെ ശോധൻ ചെയ്യാത്തത് എങ്ങിനെ? ന്യാമായതു നിങ്ങൾ ശോധന ചെയ്യാത്തത് എങ്ങിനെ? ന്യായമായതു നിങ്ങൾ സ്വതെ വിസ്തരിക്കാത്തതും എന്തു? എങ്ങിനെ എന്നാൽ നിന്റെ പ്രതിയോഗിയോടു, കൂടെ പ്രമാണിയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ, വഴിയിൽ വെച്ച് അവനോട് നിരന്നു വരുവാൻ വട്ടും കൂട്ടുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിലേക്ക് ഇഴെക്കയും, ന്യായാധിപൻ നിന്നെ കോല്ക്കാരനിൻ എല്പിക്കയും, കോല്ക്കാരൻ തടവിൽ ആക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |