കയും ചെയ്യും; ഒടുക്കത്തെ കാശുവരെയും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
അനുതാപത്തിനായി വിളിക്കുമ്പോൾ, (൬) കായ്ക്കാത്ത മരത്തിന്റെ ഉപമ, (൧൦) ശബ്ബത്തിൽ അബ്രഹാം പുത്രിയെ കെട്ടഴിച്ചതു, (൧൮) രണ്ടുപമകൾ [മത്താ ൧൩. മാ. ൪.], (൨൨) രക്ഷപെടുവാൻ പോരാടെണം, (൩൧) ഹെരോമവെയും യരുശലെമ്യരെയും ആക്ഷേപിച്ചതു.
ആ സമയത്തിൽ തന്നെ ചിലർ കൂടി നിന്ന് ഇന്ന ഗലീലുക്കാരുടെ ചോരയെ പിലാതൻ അവരുടെ ബലിൎക്തത്തിൽ കലൎത്തിയ വൎത്തമാനം അവനോട് അറിയിച്ചതിന്നു. യേശു ഉത്തരം പറഞ്ഞിതു: ആ ഗലീലക്കാർ ഇവ അനുഭവിക്കയാൽ എല്ലാഗലീലക്കാരിലും പാപികൾ ആയപ്രകാരം തോന്നുന്നുവൊ? അതരുതു. നിങ്ങൾ മനംതിരിയാഞ്ഞാൽ എല്ലാവരും ഒത്തവണ്ണം നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശിലോഹയിലെ ഗോപുരം വീണു കൊന്നു കളഞ്ഞ പതിനെണ്മർ യരുശലേമിൽ പാൎക്കുന്ന എല്ലാ മനുഷ്യരിലും, കടക്കാർ ആയ പ്രകാരം തോന്നുന്നുവൊ? അതരുതു! നിങ്ങൾ മനംതിരിയാഞ്ഞാൽ എല്ലാവരും ഒത്തവണ്ണം നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ ഉപമയും പറഞ്ഞു, ഒരുത്തനു തന്റെ പറമ്പിൽ നട്ടിട്ടുള്ള അത്തി ഉണ്ടായി. അവൻ അതിൽ കായി തിരഞ്ഞു വന്നു കാണാഞ്ഞു, തന്റെ തോട്ടക്കാരനോട്: ഇതാ ഈ അത്തിയിൽ ഞാൻ മൂന്നുവൎഷം കായിതിരിഞ്ഞു വരുന്നു കാണുന്നതും ഇല്ല; അതു വെട്ടിക്കള; അതു നിലവും നിഷ്ഫലമാക്കുന്നത് എന്തിന്ന്? എന്നു പറഞ്ഞാറെ, അവൻ ഉത്തരം ചൊല്ലിയതു: കൎത്തവെ, ഞാൻ അതിനു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ അതു നില്ക്കട്ടെ; പിന്നെ കാച്ചു എങ്കിൽ (കൊള്ളാം) അല്ലാഞ്ഞാൽ മേലാൽ അതിനെ വെട്ടിക്കളക.
ശബ്ബത്തുനാളിൽ അവൻ ഒരു പള്ളിയിൽ ഉപദേശിക്കുമ്പോൾ, കണ്ടാലും ഒരു സ്ത്രീ പതിനെട്ടു വൎഷം ഒരു ബലക്ഷയത്തിൻ ആത്മാവ് ഉണ്ടായിട്ടു നിവിരുവാൻ, ഒട്ടും കഴിയാതെ, കൂനിയായിരുന്നു. അവളെ യേശു കണ്ട് അടുക്കെ വിളിച്ചു:
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |