താൾ:Malayalam New Testament complete Gundert 1868.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വാന്റെ ഭൂമി നന്നായി വിളയിച്ചു; അവനും ഞാൻ എന്തു ചെയ്യാവു; എന്റെ എടുപ്പുകൾ കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു തന്നിൽ വിചാരിച്ചു കൊണ്ടശേഷം: ഇതിനെ ചെയ്യാം; എന്റെ പാണ്ടിശാലകളെ പൊളിച്ച്, അധികം വലിയവ എടുപ്പിച്ചുകൊണ്ട് എന്റെ വിളവും മുതലും എല്ലാം അതിൽ കൂട്ടിവെക്കും. പിന്നെ എന്റെ ദേഹിയോടു: ദേഹിയ്ശ്, ഏറിയ ആണ്ടുകൾക്കും വളരെ മുതലും നിണക്കു വെച്ചു കിടക്കുന്നു; ഇനി ആശ്വസിക്ക, തിന്നു കുടിക്ക, കുളിക്ക എന്നു പറയും. ദൈവമൊ അവനോടു: മൂഢ, ഈ രാത്രിയിൽ നിന്റെ ദേഹി നിന്നോടു ചോദിക്കപ്പെടും; പിന്നെ നീ ഒരുക്കിയവ ആൎക്ക് ആകും? എന്നു പറഞ്ഞു. ദൈവത്തിന്നായി സമ്പന്നനാകാതെ തനിക്കെന്നു നിക്ഷേപിക്കുന്നവൻ ഇപ്രകാരമത്രെ! എന്നാറെ, തന്റെ ശിഷ്യരോടു പറഞ്ഞിതു: അതുകൊണ്ട് ഏതു തിന്നും എന്നു നിങ്ങളുടെ പ്രാണനായ്ക്കൊണ്ടും, ഏത് ഉടുക്കും എന്നു ശരീരത്തിന്നായും ചിന്തപ്പെടരുത് എന്നു ഞാൻ നിങ്ങളോട് പറയചുന്നു. ആഹാരത്തേക്കാൾ പ്രാണനും, ഉടുപ്പിനേക്കാൾ ശരീരവും ഏറെ വലുതല്ലൊ. കാക്കകളെ കൂട്ടാക്കുവിൻച അവ വിതെക്കുന്നില്ല, കൊയ്യുന്നതും ഇല്ല; അറയും പാണ്ടിശാലയും ഇല്ല; എന്നിട്ടും ദൈവം അവറ്റെ പുലൎത്തുന്നു: പറജാതികളിലും നിങ്ങൾക്ക് എത്ര വിശേഷം ഉണ്ടു! പിന്നെ ചിന്തപ്പെട്ടാലും തന്റെ വയസ്സോട് ഒരു മുളം കൂട്ടിവെപ്പാൻ നിങ്ങളിൽ ആൎക്കു കഴിയും? എന്നാൽ ഏറ്റം ചെറിയതിന്നു നിങ്ങൾ പോരാത്തവർ എങ്കിൽ, ശേഷത്തിന്നു ചിന്തപ്പെടുവാൻ എന്തു? താമരകൾ വളറുന്ന പ്രകാരം കൂട്ടാക്കുവിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതും ഇല്ല; ശലോമോവും തന്റെ സകല തേജസ്സിലും ഇവറ്റിൽ ഒന്നിനോളം അണിഞ്ഞവനല്ല താനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇപ്രകാരം അണിയിച്ചിരിക്കെ അല്പവിശ്വാസികളെ, നിങ്ങളെ എത്ര അധികം! ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളും അന്വേഷിക്കയും, ഏറെ പൊങ്ങി പോകയും അരുതു. ഈ വക ഒക്കയും ലോകജാതികൾ അന്വേഷിച്ചു നടക്കുന്നു; നിങ്ങളുടെ പിതാവൊ ഇവ നിങ്ങൾക്ക് ആവശ്യം എന്നറിയുന്നുണ്ടല്ലൊ. അല്ല, ദൈവത്തിന്റെ രാജ്യത്തെ അന്വേഷിപ്പിൻ; എന്നാൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/195&oldid=163631" എന്ന താളിൽനിന്ന് ശേഖരിച്ചത്