Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിഞ്ഞു വരാതെയും ഇരിക്കയില്ല താനും. ആകയാൽ, നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കപ്പെടും, അറകളിൽ ചെവിട്ടിൽ മന്ത്രിച്ചതു മേല്പുരകളിൽ ഘോഷിക്കപ്പെടും. എന്നാൽ എന്റെ സ്നേഹിതരായ നിങ്ങളോടു ഞാൻ പറയുന്നിതു: ദേഹത്തെ കൊല്ലുന്നവർ എങ്കിലും അതിൽ പിന്നെ അധികമായിട്ട് ഒന്നും ചെയ്തു കൂടാത്തവരെ ഭയപ്പെടേണ്ട. നിങ്ങൾക്കു ഭയപ്പെടേണ്ടുന്നവനെ കാണിക്കാം; കൊന്നതിൽ പിന്നെ നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ; അതെ ഞാൻ നിങ്ങളോടു പറയുന്നു: അവനെ ഭയപ്പെടുവിൻ! രണ്ടു കാശിന്ന് അഞ്ചു കുരികിൽ വില്ക്കുന്നില്ലയൊ? അവറ്റിൽ ഒന്നാകട്ടെ ദൈവമുമ്പാകെ മറന്നുപോയതും അല്ല; നിങ്ങൾക്കൊ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു; ആകയാൽ, ഭയപ്പെടേണ്ട, ഏറിയ കുരികിലിനേക്കാളും നിങ്ങൾക്കു വിശേഷത ഉണ്ടു. എന്നാൽ നിങ്ങളോടു പറയുന്നിതു: മനുഷ്യരുടെ മുമ്പിൽ ആർ എങ്കിലും എന്നെ സ്വീകരിച്ചാൽ, അവനെ മനുഷ്യപുത്രനും, ദേവദൂതർ മുമ്പാകെ സ്വീകരിക്കും; മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനൊ, ദേവദൂതർ മുമ്പാകെ തള്ളിപ്പറയപ്പെടും (മാ. ൩, ൨൮.) പിന്നെ മനുഷ്യപുത്രന്റെ നേരെ വാക്കു പറയുന്നവനു ക്ഷമ ഉണ്ടാകും: വിശുദ്ധാത്മാവിന്റെ നേരെ ദൂഷണം ചൊല്ലിയവനോ, ക്ഷമ ഉണ്ടാകയില്ല. പിന്നെ നിങ്ങളെ പള്ളികൾ, വാഴ്ചകൾ, അധികാരങ്ങൾ ഇവറ്റിന്നടുക്കെകൊണ്ടുപോകുമ്പോൾ, എങ്ങിനെയൊ എന്തൊ, പ്രതിവാദിക്ക് എങ്കിലും, പറക എങ്കിലും ചെയ്വു എന്നു ചിന്തപ്പെടേണ്ടാ; പറയേണ്ടതാകട്ടെ, വിശുദ്ധാത്മാവ് ആ നാഴികയിൽ തന്നെ നിങ്ങൾക്ക് ഉപദേശിക്കും. എന്നാറെ, കൂട്ടത്തിൽനിന്ന് ഒരുത്തൻ അവനോട്: ഗുരൊ, എന്നോട് അവകാശത്തെ പകുതിചെയ്‌വാൻ എന്റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞതിന്നു: മനുഷ്യ, എന്നെ നിങ്ങൾക്കു ന്യായകൎത്താവൊ, പകുതിക്കാരനൊ ആക്കിയത് ആരു പോൽ? പിന്നെ അവരോടു പറഞ്ഞു: സകല ലോഭത്തിൽനിന്നും സൂക്ഷിച്ചു നോക്കിക്കൊൾവിൻ! കാരണം തനിക്കു വഴിയുന്നതു കൊണ്ടു തന്റെ വസ്തുക്കളിൽനിന്ന് ആൎക്കും ജീവൻ ഉണ്ടാകുന്നതല്ല. ഒർ ഉപമയും അവരോടു പറഞ്ഞിതു:ഒരു ധന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/194&oldid=163630" എന്ന താളിൽനിന്ന് ശേഖരിച്ചത്