എന്തു ഉപചാരം ഉഌഉ? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലൊ! പിന്നെ നിങ്ങൾക്ക് നന്മചെയ്യുന്നവരിൽ നന്മചെയ്താൽ നിങ്ങൾക്ക് എന്തുപചാരം ഉള്ളു? പാപികളും അതു തന്നെ ചെയ്യുന്നുവല്ലൊ. ഇന്നവരോടു തിരികെ കിട്ടും എന്ന് ആശിച്ചു കടം കൊടുത്താലും നിങ്ങൾക്ക് എന്തുപചാരം ഉള്ളു? പാപികളും ശരി വരെ തിരികെ കിട്ടേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലൊ. എങ്കിലൊ നിങ്ങളുടെ ശത്രുക്കളെ സ്നേഹിച്ചും, നിരാശരായി ഒന്നും വിട്ടുകളയാതെ നന്മ ചെയ്തും കടം കൊടുത്തും കൊൾവിൻ! എന്നാൽ നിങ്ങളുടെ പ്രതിഫലം വലുതാകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകയും ചെയ്യും; ആയവൻ കൃതഘ്നരിലും ദുഷ്ടരിലും ദയാവാൻ ആകുന്നുവല്ലൊ. അതുകൊണ്ടു നിങ്ങളുടെ പിതാവിന്ന് അയ്യോഭാവമുള്ളതു പോലെ അയ്യോഭാവമുള്ളവരാകുവിൻ! (ന്യായം) വിധിക്കയും ഒല്ലാ, എന്നാൽ നിങ്ങൾക്കും വിധിക്കപ്പെടുകയില്ല; ശിക്ഷ നിൎണ്ണയിക്കൊല്ലാ; എന്നാൽ നിങ്ങൾക്ക് ശിക്ഷാനിൎണ്ണയം ഇല്ല; വിട്ടയപ്പിൻ! നിങ്ങളും വിട്ടയക്കപ്പെടും. കൊടുപ്പിൻ, എന്നാൽ, നിങ്ങൾക്ക് തരപ്പെടും; അമൎന്നു കുലുങ്ങി വഴിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; കാരണം നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളക്കപ്പെടും
ഒരുപമയും അവരോടു പറഞ്ഞിതു: കുരുടൻ കുരുടനു വഴികാട്ടുവാൻ മതിയൊ; ഇരുവരും കുഴിയിൽ വീഴുകയില്ലയൊ? ശിഷ്യൻ തന്റെ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞിട്ട് എല്ലാവനും സ്വഗുരുവിന്ന് ഒത്തുവരികേ ഉള്ളൂ. എന്നാൽ നിന്റെ സഹോദരന്റെ കണ്ണിലെ കരടു കണ്ടിട്ടും സ്വന്തം കണ്ണിലെ കോൽ വിചാരിക്കാത്തത് എന്തു? അല്ല, നിന്റെ കണ്ണിലെ കോൽ നോക്കാതെ, സഹോദനോട് എങ്ങിനെ പറഞ്ഞു കൂടും? വേഷധാരിയെ, മുമ്പെ നിന്റെ കണ്ണിൽനിന്നു കോൽകളക! അപ്പൊൾ സഹോദരന്റെ കണ്ണിലെ കരടും കളവാൻ നോക്കാമല്ലൊ. എന്തെന്നാൽ ആകത്ത ഫലം ഉണ്ടാക്കുന്ന ആകാത്ത മരവും ഇല്ല; എല്ലാമരവും അതതിന്റെ ഫലംകൊണ്ട് അറിയപ്പെടുന്നു; മുള്ളുകളിൽനിന്ന് അത്തിപ്പഴങ്ങൾ ചേൎക്കയുംരംങ്ങകളിൽനിന്നു മുന്തിരിങ്ങ പറിക്കയും ഇല്ലല്ലൊ! നല്ല മനു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |