താൾ:Malayalam New Testament complete Gundert 1868.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലൂക്ക. ൫. അ.

അവൻ നിന്നുകൊണ്ടു, രണ്ടു പടകു കരെക്കണഞ്ഞു നിന്ന് കാണായി, അതിൽനിന്നു മീൻ പിടിക്കാൻ ഇരങ്ങി, വലകളെ കഴുകി കളഞ്ഞു. ആ പടകുകളിൽ ശിമോനുള്ളത് ഒന്നിൽ അവൻ കരേറി, അവനോട് കരയിൽനിന്ന് അല്പം നീക്കുവാൻ ചോദിച്ചു; പിന്നെ പടകിൽ ഇരുന്നു, പുരുഷാരങ്ങൾക്കുപദേശിച്ചു. പറഞ്ഞു തീൎന്നപ്പോൾ, അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കു, നിങ്ങളുടെ വലകളെ പിടിത്തത്തിന്നു വീശുവിൻ എന്നു പറഞ്ഞതിന്നു, ശിമോൻ ഉത്തരം ചൊല്ലിയതു: നായക, രാത്രി എല്ലാം ഞങ്ങൾ അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിച്ചില്ല; നിന്റെ മൊഴിക്കൊ ഞാൻ വല വീശാം. ആയ്ത് അവൎക്ക് ചെയ്തു, പൊരുത്ത മീൻകൂട്ടം ചേൎത്തു. അവരുടെ വല കീറുമ്പോൾ, വേറെ പടകിലെ കൂട്ടളികൾ തങ്ങൾക്കു വന്നു സഹായിപ്പാൻ മാടിവിളിച്ചു, അവരും വന്നു പടകു രണ്ടും ആഴും വണ്ണം നിറെക്കയും ചെയ്തു. ശിമോൻ പേത്രൻ യേശുവിന്റെ മുഴങ്കാൽ പിടിച്ചു കുമ്പിട്ടു: കൎത്താവെ, ഞാൻ പാപിയായ പുരുഷൻ ആകകൊണ്ട് എന്നെ വിട്ടുപോക! എന്നു പറഞ്ഞു, എന്തെന്നാൽ അവർ കൈക്കലാക്കിയ മീൻപിടിയാൽ അവനും അവന്റെ ഒപ്പരം ഉള്ളവൎക്ക് എല്ലാവൎക്കും, ശിമോന്നു കൂട്ടാളികളായ യാക്കോബ് യോഹനാൻ എന്ന ജബദിപുത്രൎക്കും; ഒരുപോലെ സ്തഭനം അകപ്പെട്ടിരുന്നു; യേശു ശിമോനോടു: ഭയപ്പെടൊല്ല. ഇതു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും എന്നു പറഞ്ഞു. അവർ പടകുകളെ കരമേലാക്കി, സകലവും വിട്ട്, അവനെ അനുഗമിക്കയും ചെയ്തു.

അവൻ പട്ടണങ്ങളിൽ ഒന്നിൽ ഇരിക്കുമ്പോൾ, കഷും നിറഞ്ഞ മനുഷ്യൻ കാണായി; അവൻ യേശുവെ കണ്ടു കവിണ്ണു വീണു:കൎത്താവെ, നിണക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധീകരിപ്പാൻ കഴിയും! എന്ന് അവനോട് അപേക്ഷിച്ചു. എന്നാറെ. കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധനാക! എന്നു പറഞ്ഞു; ഉടനെ കുഷും അവനെ വിട്ടു മാറുകയും ചെയ്തു. അത് ആരോടും പറയരുത്, അവൎക്കുള്ള സാക്ഷ്യം നിമിത്തം നീ പോയി, നിന്നെ തന്നെ പുരോഹിതനു കാണിച്ചു. മോശെ കല്പിച്ച പ്രകാരം നിന്റെ ശുദ്ധീകരണത്തിന്നായി ബലി കഴിച്ചുകൊക എന്ന് അവനെ പ്രബോധിപ്പിച്ചാറെയും, അവനെകൊണ്ടുള്ള വാൎത്ത അധികം പരന്നു, വളരെ പുരുഷാരങ്ങളും കേൾക്കേ

൧൪൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/167&oldid=163600" എന്ന താളിൽനിന്ന് ശേഖരിച്ചത്