താൾ:Malayalam New Testament complete Gundert 1868.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK. VII. V.

വാൻ അവനെ അപേക്ഷിച്ചു. ൨൭ യേശു അവളോടു: മുമ്പെ മക്കൾക്ക് തൃപ്തി വരുവാൻ സമ്മതിക്ക; മക്കളുടെ അപ്പത്തെ എടുത്തു, ചെറുനായ്ക്കൾക്ക് ചാടുന്നത് നന്നല്ല എന്നു പറഞ്ഞു. ൨൮ അവൾ അവനോട് ഉത്തരം പറഞ്ഞിതു: അതെ കൎത്താവെ! ചെറുനായ്ക്കളും മോശെക്കു കീഴെ കുട്ടികളുടെ നുറുക്കുകൾകൊണ്ട് ഉപജീവിക്കുന്നുവല്ലൊ! ൨൯ അവളോട് അവൻ: ഈ വാക്കു നിമിത്തം പോക! ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. ൩൦ അവൾ തന്റെ ഭവനത്തിൽ വന്നാറെ, ഭൂതം പുറപ്പെട്ടതും, മകൾ ശയ്യമേൽ കിടക്കുന്നതും കണ്ടൂ.

൩൧ അവൻ വീണ്ടും തൂൎഅതിരിനെ വിട്ടു, ചിദോനിൽ കൂടി ഗലീലക്കടപ്പുറത്തു(ചെന്നു) ദശപുരനാട്ടിന്റെ നടുവിൽ വന്നു. ൩൨ അവിടെ വായി വരാത്ത ചെവിടനെ അവനു കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്ന് അപേക്ഷിക്കുന്നു. ൩൩ ആയവനെ പുരുഷാരത്തിൽ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടു തന്റെ വിരലുകളെ അവന്റെ ചെവികളിൽ ഇട്ടു തുപ്പി, അവന്റെ നാവിനെ തൊട്ടു. ൩൪ പിന്നെ സ്വൎഗ്ഗത്തേക്കു നോക്കി, ഞരങ്ങി, അവനോടു, തുറന്നു വരിക! എന്നുള്ള എഫ്ഫതഃ! എന്നു പറഞ്ഞു. ൩൫ ഉടനെ അവനുശ്രവണം തുറന്നു, നാവിന്റെ കെട്ടും അഴിഞ്ഞിട്ട്, അവൻ ശരിയായി പറഞ്ഞു. ൩൬ ഇത് ആരോടും പറയരുത് എന്ന് അവരോട് ആജ്ഞാപിച്ചു എങ്കിലും, അവൻ കല്പിക്കും തോറും അവർ ഏറ്റവും ഘോഷിച്ചു പരത്തും: ൩൭ അവൻ സകലവും നന്നായി ചെയ്തു; ചെവിടരെ കേൾപിക്കയും, പറയാത്തവരെ പറയിക്കയും ചെയ്യുന്നു! എന്ന് അവർ അത്യന്തം സ്തംഭിച്ചു പറഞ്ഞു കൊണ്ടിരുന്നു.

൮. അദ്ധ്യായം.


൪൦൦൦ങ്ങൾക്ക് ഭക്ഷണം [മത്താ. ൧൫.], (൧൧) വറീശരുടെ പുളിച്ചമാവിനെ ആക്ഷേപിച്ചത് [മത്താ. ൧൬.], (൧൧) ഒരു കുരുടനു കാഴ്ചകൊടുത്തതു, (൧൭) ശിഷ്യരുടെ പരിശോഷനയിൽ പിന്നെ, (൩൦) ക്രൂശിലെ മരണത്തെ പ്രവചിച്ചതു [മത്താ. ൧൬. ലൂ. ൯.]

ദിവസങ്ങളിൽ ഏറ്റം വലിയ പുരുഷാരം ഉണ്ടാകുമ്പോൾ, തിന്മാൻ ഇല്ലായ്കകൊണ്ട് അവൻ ശിഷ്യന്മാരെ വിളിച്ച് കൂട്ടി പറഞ്ഞു: ഈ പുരുഷാരം മൂന്നു നാളും എന്നോടു കൂട പാൎത്തിട്ട്, അവൎക്കു തിന്മാൻ ഇല്ലായ്കകൊണ്ട് എനിക്ക് അവരിൽ

൯൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

[[വർഗ്ഗം:താളുകൾ - Malayalam New Testament complete

Gundert 1868]]

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/118&oldid=163546" എന്ന താളിൽനിന്ന് ശേഖരിച്ചത്