മാൎക്ക.൮.അ. കരളലിയുന്നു; ഞാൻ അവരെ പട്ടിണിയായി അവരവരുടെ ൩ വീട്ടിലേക്ക് അയച്ചാലൊ, അവൻ വഴിയിൽവെച്ചു തളൎന്നു പോ കും; ചിലർ ദൂരത്തുനിന്നു വരുന്നതും ഉണ്ടു. എന്നതിന്ന് അ ൪ വന്റെ ശിഷ്യർ ഉത്തരം പറഞ്ഞിതു: ഇവൎക്ക് ഇവിടെ മരുവി ൽ തന്നെ അപ്പങ്ങൾക്കൊണ്ടു തൃപ്തിവരുത്തുവാൻ ആൎക്കും എ വിടെ നിന്നു കഴിവുണ്ടാകും? എന്നാറെ, അവരോട്: എത്ര അ ൫ പ്പം ഉണ്ട്? എന്നു ചോദിച്ചതിന്ന് ഏഴ് എന്നു പറഞ്ഞു. അ ൭ വൻ അപ്പോൾ, പുരുഷാരത്തെ നിലത്തിൽ ചാരി ഇരിപ്പാൻ കല്പിച്ചു: ഏഴപ്പവും എടുത്തു വാഴ്ത്തി, നുറുക്കി, തന്റെ ശിഷ്യൎക്ക വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന്നു വിളമ്പുകയും ചെയ്തു. ചെറുമീനും ചിലതുണ്ടായി, അവയും അനുഗ്രഹിച്ചു ൭ വിളമ്പുവാൻ പറഞ്ഞു. എല്ലാവരും തിന്നു തൃപ്തരായി, ക്ഷണ ൮ ങ്ങൾ ശേഷിച്ചത്കൊണ്ട്, എഴുവട്ടിനിറച്ചെടുത്തു. തിന്നവരൊ ൯ ഏകദേശം നാലായിരം പേർ തന്നെ. അവൎക്ക് അവൻ വിട ൧൦ കൊടുത്ത ഉടനെ, തന്റെ ശിഷ്യരോടു കൂട പടകിൽ ഏറി. ദല്മ നൂഥ അംശങ്ങളിൽ എത്തുകയും ചെയ്തു.
അനന്തരം പറീശന്മാർ പുറപ്പെട്ടു, വാനത്തിൽനിന്ന് ഒർ ൧൧
അടയാളം അവനോടു പരിക്ഷിച്ച്, അന്വെഷിച്ച്, അവനുമാ യി തൎക്കിച്ചു തുടങ്ങി. അവനും തന്റെ ആത്മാവിൽ ദീൎഘശ്വാ ൧൨ സം ഇട്ടു: ഈ ജാതി അടയാളം തിരയുന്നത് എന്തു? ആമെൻ ൧൩ ഞാൻ നിങ്ങളോടു പറയുന്നു: ഈ ജാതിക്ക്, അടയാളം കൊടുക്ക പ്പെടാതു എന്നു പറഞ്ഞു; അവരെ വിട്ടു. പിന്നെയും പടകേറി, അക്കരെക്ക് കടന്നു. അവർ അപ്പങ്ങൾ കൊണ്ടുപോരുവാൻ ൧൪ മറന്നിട്ടു. പടകിൽ അവരുടെ പക്കൽ ഒർ അപ്പം മാത്രം ഉണ്ടു. അന്ന്, അവൻ അവരോടു: പറീശരുടെ പുളിച്ചമാവിന്നും ഹെ ൧൫ രോദാവിന്റെ പുളിച്ചമാവിന്നും സൂക്ഷിച്ചു നോക്കികൊൾവിൻ! എന്നു കല്പിച്ചു; എന്നാറെ, നമുക്ക് അപ്പങ്ങൾ ഇല്ലായ്കയാൽ ൧൬ എന്നു തങ്ങളിൽ നിരൂപിച്ചുപോയി. ആയതു യേശു അറിഞ്ഞ്, ൧൭ അവരോടു പറയുന്നു: അപ്പങ്ങൾ ഇല്ലായ്കയാൽ നിങ്ങളിൽ നി രൂപിപ്പാൻ എന്തു? ഇന്നും ബോധിക്കുന്നില്ലയൊ? ഗ്രഹിക്കു ൧൮ ന്നില്ലയൊ? ഇന്നും നിങ്ങൾക്ക് ഹൃദയം തടിപ്പു വെച്ചതു തന്നെ യൊ? കണ്ണുകൾ ഉണ്ടായിട്ടും കാണായ്കയും ചെവികൾ ഉണ്ടായി ട്ടും കേൾക്കായ്കയും ഓൎമ്മ വെക്കായ്കയും ചെയ്യുന്നുവോ? ആ ഐ ൧൯ യായിരങ്ങൾക്കു. ഞാൻ അഞ്ചപ്പത്തെ നുറുക്കിയപ്പൊൾ, എത്ര
൯൯ എന്നു തങ്ങളിൽ നിരൂപിച്ചുപോയി. ആയതു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |