Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

7 പിന്നെ യെശു തന്റെ ശിഷ്യരോടും കൂടെ കദല്ക്കരെക്ക് വാങ്ങി പോയി.

8 ഗലീലയിൽ നിന്നു വലിയ സമൂഹവും, യഹൂദാ എദൊം യര്ദ്ദന്നക്കരെയും ഉള്ളവരും തുർ ചിദൊന്നടുത്തുള്ളവരും ആകെ വലിയ കൂട്ടം അവൻ ചെയ്യുന്നത് ഒക്കെ കേട്ടിട്ട് അവന്റെ അടുക്കല് വന്നു.

9 പിന്നെ പുരുഷാരം തന്നെ ഞെരുക്കാതെ ഇരിക്കേണ്ടതിനു, അവര് നിമിത്തം ഒരു ചെറുപടക് അരികിൽ നില്പ്പാൻ ശിഷ്യന്മാരോടു പറഞ്ഞു.

10 കാരണം അവന് അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തോടുവാൻ അവനോടു തിരക്കി കൂടി.

11 അശുദ്ധാത്മാക്കളും അവനെ കാണുന്തോറും, അവനു മുന്പിൽ വീണു.

12 നീ ദൈവപുത്രനാകുന്നു! എന്നു കൂക്കി പറയുമ്പോൾ - അവരെ തന്നെ പ്രസിദ്ധനാക്കരുത് എന്നിട്ട്, പലവിധേന ശാസിചുകൊന്റിരുന്നു.

13 പിന്നെ അവൻ മലമേൽ കരേറി, തനിക്കു ബോധിക്കുന്നവരെ വിളിചുവരുത്തി; അവരും അവനോടു എത്തിയപ്പോൾ തന്നോടു കൂടെ ഇരിക്കണം എന്നും

14 ഘോഷിചു ചൊൽവാനും

15 രോഗങ്ങളെ ശമിപ്പിക്കുകയുമ് ഭൂതങ്ങളെ ആട്ടുകയും ചെയ്യേണ്ടതിനു അധികാരം ഉണ്ടാകുവാനും അവരെ അറിയിക്കേണം എന്നും പന്തിരുവരെ ആക്കി (നിയമിചു).

16 (അവരിൽ) ശിമോനു പേത്രൻ എന്ന പേർ ഇട്ടു.

17 പിന്നെ ജെബെദിപുത്രനായ യാക്കോബ്, യാക്കോബിൻ സഹോദരനായ യോഹനൻ എന്നവൎക്കു ഇടിമക്കൾ എന്നൎഥമുള്ള ബനെര്ഗ്ഗസ് എന്ന പേരും ഇട്ടു.

18 ശെഷം അന്ത്രെയാ, ഫിലിപ്പൻ, ബൎതെലാമായി, മത്തായി

19 തൊമാ, ഹല്ഫായപുത്രനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശിമോൻ അവനെ കാണിചു കൊടുക്കുന്ന ഇഷ്കൎ‌യ്യോത്താവായ യൂദാ എന്നുള്ളവരെ തന്നേ.

20 അവർ വീട്ടിൽ വരുന്നു (അവിടെ) അവൎക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു.

21 അതിന്റെ ചേൎചക്കാർ അതു കേട്ടിട്ടു, അവന് ഭ്രാന്തനായി എന്നു ചൊല്ലി. അവനെ പിടിപ്പാൻ പുറപ്പെട്ടു പോയി.

22 യരുശലേമിൽ നിന്നു ഇറങ്ങി വന്ന ശാസ്ത്രികലും, ഇവനിൽ ബയൾജബൂൽ ഉരഞ്ഞിരിക്കുന്നു എന്നുമ്, ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ ആട്ടുന്നു എന്നും പരഞ്ഞു

23 അവരെ അവൻ അദുക്കെ വിളിചു, ഉപമകൾ കൊണ്ടു അവരൊടു പരഞ്ഞിതു:





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/105&oldid=163533" എന്ന താളിൽനിന്ന് ശേഖരിച്ചത്