താൾ:Malayalam New Testament complete Gundert 1868.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

22 ആകും. ആരും പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുന്നതും ഇല്ല; ഇട്ടാൽ, വീഞ്ഞു തുരുത്തികളെ പൊളിക്കും, വീഞ്ഞു ഒഴുകി പോകും; തുരുത്തികളും കെട്ടുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തികളിൽ അത്രെ പകൎന്നു വെക്കേണ്ടതു.

23 അവൻ ശബ്ബത്തിൽ വിളഭൂമിയിലൂടെ കടന്നു പോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകളെ പറിചു വഴി ഉണ്ടാക്കാൻ തുടങ്ങുകയായി

24 പരീസർ അവനോടു: നോക്കൂ; ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്ത് ? എന്നു പറഞ്ഞു.

25 അവരോട് അവന് പറഞ്ഞിതു: ദാവിദും കൂടെയുള്ളവരും വിശന്നപ്പോൾ, മുട്ടുണ്ടായിട്ടു ചെയ്തത് എന്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ ?

26 അവൻ അബ്യതാർ എന്ന മഹാപുരോഹിതന്റെ കാലത്തു ദേവഭവനത്തിൽ പൂക്കു, പുരോഹിതൎക്കല്ലാതെ തിന്നരുതാതെയുള്ള കാഴ്ച്ചയപ്പങ്ങളെ ഭക്ഷിചു, കൂടെയുള്ളവര്ക്കും കോടുത്ത പ്രകാരം തന്നെ.

27 പിന്നെ അവരോടു പറഞ്ഞതു: ശബ്ബത്തു മനുഷ്യൻ നിമിത്തം ഉണ്ടായതു; മനുഷ്യന് ശബ്ബത്തിനായിട്ടല്ല. അതുകൊണ്ടു മനുഷ്യപുത്രൻ ശബ്ബത്തിനും കൎത്താവാകുന്നു.

                                    3. അധ്യായം.

കൈവറൾച്ചയേയും, (7) മറ്റും ശമിപ്പ്പിച്ചതു. [മത്താ 12, 9 ലൂ 6] (1) (13) പന്ത്രണ്ടു അപോസ്തൊലരും [മത്താ 10, ലൂ 6], (20) പരീശരുടെ ദൂഷണാദികൾ [മത്താ 12. ലൂ 33) ചേൎച്ചക്കാർ കാന്മാൻ വന്നതും [മത്താ 12. ലൂ 19.]

1 അവൻ പിന്നെയും പള്ളിയിൽ പൂക്കു, അവിടെ വറണ്ട കൈയുള്ള മനുഷ്യൻ ഉന്ടു.

2 അവനെ ശബ്ബത്തിൽ സൌഘ്യമാക്കുമോ എന്നു അവനെ കുറ്റം ചുമതേണ്ടതിനു, (അവർ) നോക്കിനിന്നു.

3 വറണ്ട കൈയുള്ള മനുഷ്യനോടു അവൻ:

4 നടുവിൽ നിവൎന്നു നില്ക്ക എന്നു പറയുന്നു. പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ഏതു വിഹിതം ? എന്നു പരഞാറെ അവർ മിണ്ടാതിരുന്നു.

5 അവരുടെ ഹ്രദയത്തുടിപ്പിൻ നിമിത്തം ദുഃഖിചുംകോണ്ടു കോപത്തോടെ അവരെ ചുട്റ്റും നോക്കി. മനുഷ്യനോടു: നിന്റെ കൈ നീട്ടുക! എന്നു പരഞ്ഞപ്പോൾ

6 അവൻ നീട്ട്ടിയ ഉടനെ അവന്റെ കൈ വഴിക്കു വന്നു. പരീശരൊ പുറപ്പെട്ടു, അവനെ നശിപ്പിപ്പാൻ ഹെരോദ്യരുമായി അവന്റെ നേരെ നിരൂപിചു മന്ത്രിക്കയും ചെയ്തു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/104&oldid=163532" എന്ന താളിൽനിന്ന് ശേഖരിച്ചത്