യിലുള്ള നീരുറവുകൊണ്ടും, ഇടവിടാതെ വീശിക്കൊണ്ടിരി- ക്കുന്ന കടൽക്കാറ്റുകൊണ്ടും, ഈ ജലാശയപ്രാന്തങ്ങൾ തെങ്ങുകൃഷിക്കായിത്തന്നെ സൃഷ്ടിക്കപ്പെട്ടവയെന്നു തോന്നു- മാറു് അവിടങ്ങളിലെ ആവക വൃക്ഷങ്ങൾ പുഷ്ടിയോടെ വളർന്നും ധാരാളമായി ഫലിച്ചും കാണുന്നു. കരുനാഗപ്പ- ള്ളി, കാർത്തികപ്പള്ളി, 'കരപ്പുറം' എന്നു പ്രസിദ്ധമായ ചേ- ർത്തല, ഈ പ്രദേശങ്ങളിൽ മറ്റുള്ള താലൂക്കുകളെ അപേ- ക്ഷിച്ചു് ധനികന്മാരുടെ സംഖ്യ കൂടിയിരിക്കുന്നതിനുള്ള രഹസ്യം, ആ സ്ഥലങ്ങളിലെ കനകം ചൊരിയുന്ന തെങ്ങു- കളുടെ ധാരാളത തന്നെയാകുന്നു. ചേർത്തലക്കാരനായ ഒരു കബേരൻ തന്റെ വീട്ടിലെ നാളികേരങ്ങളിലുള്ള ജലം കൊണ്ടു്, കുട്ടനാട്ടിലെ പുഞ്ചക്കൃഷിസമ്രാട്ടായ ഒരു മത്സര- ക്കാരന്റെ ഒരു പൂവിലെ വിളവു നെല്ലു മുഴുവൻ ഒഴുക്കിക്കള- യാമെന്നും വീരവാദം പറഞ്ഞതായി കേട്ടിട്ടുണ്ടു്. ഈ വൃ- ത്താന്തം വാസ്തവമോ കെട്ടുകഥയോ ആയിരിക്കട്ടെ : പടി- ഞ്ഞാറൻ ദിക്കുകളിലെ തെങ്ങുകൃഷിക്കാർക്കു് ഉൾപ്രദേശങ്ങ- ളിലെ നെൽകൃഷിക്കാരേക്കാൾ അഹങ്കരിപ്പാൻ അവകാശ- മുണ്ടെന്നു് അതു തെളിയിക്കുന്നു.
ഈ കായലുകളിൽ അധികം എണ്ണവും ഓരോ നദിക-
ളുടേയോ തോടുകളുടേയോ മുഖങ്ങളും, മറ്റുള്ളവ സമീപ- ത്തുള്ള കുന്നുകളുടേയോ ഉയർന്ന ഭൂമികളുടേയോ താഴ്വരകളും ആകുന്നു. പരവൂർക്കായൽ ഇത്തിക്കരനദിയും, അഷ്ടമുടി- ക്കായൽ കല്ലട നദിയും, ആലപ്പുഴ മുതൽ കൊടുങ്ങല്ലൂരുവരെ നീണ്ടുപരന്നു കിടക്കുന്ന വേമ്പനാട്ടുകായൽ അച്ഛൻകോ- വിൽ, പമ്പ, മീനച്ചിൽ, മൂവാറ്റുപുഴ, പെരിയാറു് എന്നീ നദികളും സമുദ്രത്തിൽ വീഴുന്നതിനു മുമ്പു് പെരുകിക്കൂട്ടുന്ന മഹാതടാകങ്ങളാകുന്നു.
പൊഴികൾ എന്നും, അഴികൾ എന്നും നാം കേട്ടിട്ടുണ്ട-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.