ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏഷണിക്കാർ ഉണർത്തിച്ചു.മഹാരാജാവു കുപിതനായി വാതിൽ തുറക്കാൻ ആജ്ഞാപിച്ചു.ആ കല്പന ലംഘിച്ചുകൂടാത്തതിനാൽ ആര്യമിത്രൻ വാതിൽ തുറന്നു.
മഹാരാജാവു് ആ മുറിക്കകത്ത് കടന്നപ്പോൾ കണ്ടത് ഒരു ഓടക്കുഴലും,ഒരു ഉഴക്കോലും ഒരു മുഷിഞ്ഞ പഴയ വസ്ത്രവും,ഒന്നു രണ്ടു് കൃഷി ആയുധങ്ങളും ആയിരുന്നു.ഇതുകളെ ഇത്ര ഭദ്രമായി സൂക്ഷിച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്തെന്ന് മഹാരാജാവു ചോദിച്ചു.തന്റെ ഭാഗ്യത്തിനു നിദാനമായ രാജാവിന്റെ കരുണയ്ക്കിണങ്ങിയ ഭക്തിയോടുകൂടി,രാജസേവനം അനുഷ്ഠിപ്പാൻ അവ സർവദാ തന്നെ പ്രേരിപ്പിക്കുന്നതിനായി സൂക്ഷിച്ചു വെച്ചിട്ടുള്ള തന്റെ ബാല്യത്തിലെ സഹചാരികളാണെന്ന് ഉണർത്തിച്ചു. അന്നുമുതൽ ആര്യമിത്രൻ ആ മഹാരാജാവിന്റെ സുസ്ഥിരമായ തിരുവുള്ളത്തിനു പാത്രമായി എന്നും,ഏഷണിക്കാർ രാജമന്ദിരത്തിൽ നിന്നും ബഹിഷ്ക്കരിക്കപ്പെട്ടു എന്നും പറയേണ്ടതില്ലല്ലോ.
പാഠം൯ സഹപ്രവർത്തനം(പരസ്പരസഹായം)
പരിഷ്കൃതലോകത്തിൽ,ജനസമുദായങ്ങൾ പൊതുവിലും,സമുദായംഗങ്ങൾ പ്രത്യേകമായും, പലവിധത്തിൽ നടത്തിവരുന്ന പ്രവൃത്തികളുടെ സാമാന്യമായ ഒരു ഉദ്ദേശം പരഗുണോൽക്കർഷം ആണെന്നു പറഞ്ഞുവരുന്നു.മനുഷ്യർ ആദിമകാലങ്ങളിൽ സ്വാർത്ഥ തല്പരന്മാരായി വർത്തിച്ചിരുന്നു എന്നും, സമുദായങ്ങൾ പരിഷ്കൃതങ്ങൾ ആയതോടുകൂടി സ്വാർത്ഥതല്പരത ക്രമേണ കുറഞ്ഞ് പരാർത്ഥ പ്രവൃത്തികൾക്കു പ്രാധാന്യം വന്നിട്ടുണ്ടന്നും,ദേശചരിത്രങ്ങളും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.