താൾ:Malayalam Fifth Reader 1918.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ ഒരു ചെറിയ ഭവനമായിരുന്നു.തന്റെ സ്തുതിപാഠകന്മാരുടെ സത്യനിഷ്ഠയെ സംബന്ധിച്ചും മഹാരാജാവിന്റെ മനസ്സിൽ ഒരു സന്ദേഹം ജനിച്ചു.ഭവനത്തിനകത്തു കടന്നു നോക്കിയപ്പോൾ അവിടെ വിശേഷവിധിയായി ഒന്നും തന്നെ കണ്ടില്ല.മഹാരാജാവിന്റെ മനസ്സിൽ വളർന്നു തുടങ്ങിയിരുന്ന സംശയം ഉറച്ചു;എങ്കിലും അവിടുന്ന് ആ ഭവനമെല്ലാം ചുറ്റിനോക്കി.ഒരു ചെറിയ മുറിയുടെ വാതിൽ അടച്ചിരിക്കുന്നതു കണ്ട്,അതിനകത്ത് എന്തുണ്ട് എന്നു മഹാരാജാവു ചോദിച്ചു.ആര്യമിത്രൻ വിവർണ്ണവദനനായി നിന്നത ല്ലാതെ ഉത്തരമൊന്നും ഉണർത്തിച്ചില്ല.രത്നഹാരം അതിനകത്തുണ്ടെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/43&oldid=163497" എന്ന താളിൽനിന്ന് ശേഖരിച്ചത്