താൾ:Malayalam Fifth Reader 1918.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബലൂണിൽ നിറയ്ക്കുന്ന ആവിയോ വായുവോ,തണുക്കുകയോ ഒഴിഞ്ഞുപോകുകയോ ചെയ്യുന്നതുവരെ അത് ആകാശത്തിൽ സഞ്ചരിക്കുകയല്ലാതെ കീഴ്പ്പെട്ടു ഭൂമിയിലേക്ക് പോരുന്നതല്ല.സഞ്ചിയിൽ സംഗ്രഹിച്ചിട്ടുള്ള വായുവോ ആവിയോ, മുമ്പിൽ പറഞ്ഞ നാളം തുറന്നോ,ചിലപ്പോൾ സഞ്ചിയുടെ ബലക്കുറവും കാറ്റിന്റെ ഊറ്റവും കൊണ്ട് പൊട്ടിയോ,വാർന്നു പോകുമ്പോൾ ബലൂൺ കീഴ്പോട്ടേക്ക് പതിക്കുന്നു.ബലൂൺ സഞ്ചാരികൾക്ക് യഥേഷ്ടം ഭൂമിയിൽ ഇറങ്ങുന്നതിനു സഹായിക്കാനായി പട്ടുകൊണ്ടുണ്ടാക്കി ശീലക്കുട പോലെ മടക്കുകയും നിവിർത്തുകയും ചെയ്യാവുന്ന "പാറച്യൂട്ട്"എന്നൊരു യന്ത്രവിശേഷം കൂടി അതിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ബലൂൺ കയറി കാറ്റിന്റെ ഗതിക്കെതിരായി സഞ്ചരിക്കാൻ പാടില്ലാത്തതിനാൽ,ശാസ്ത്രജ്ഞന്മാർ വായുവിനെ തങ്ങൾക്കും അനുകൂലമാക്കി ഇഷ്ടംപോലെ സഞ്ചരിക്കത്തക്ക വിമാനങ്ങൾ നിർമ്മിക്കുന്നതിനു യത്നിച്ചു.ഈ യത്നം ഇപ്പോൾ സഫലമായി.ഇതു തന്നെയാകുന്നു,ഇപ്പോൾ നടപ്പിൽ വന്നിരിക്കുന്നതും ഈ ചിത്രത്തിൽ കാണുന്നതുമായ "ഈറോപ്ലേൻ" എന്നുള്ള വാഹനം ഈ ഛായയിൽ നിന്ന് ,യന്ത്ര കാരന്മാർ ഈ വിമാന നിർമ്മിതിയിൽ പക്ഷിയുടെ സൃഷ്ടിയിലുള്ള യുക്തിയെ അനുകരിച്ചിരിക്കുന്നതായി കാണാം.ഇതിന്റെ പ്രവർത്തനത്തെ പരീക്ഷിക്കുന്നതിൽ ബഹു ജീവനാശങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു.ഈ വാഹനങ്ങൾ യൂറോപ്പിൽ ധാരാളമായി സൈനികാവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.പുകവണ്ടിയുടെ ബാല്യ ദശയിൽ വലുതായ ഓരോ അപകടങ്ങൾ നേരിട്ടിരുന്നു;എങ്കിലും കാലാന്തരത്തിൽ അതിനെ ജനങ്ങൾ ഏറ്റവും സൗകര്യപ്രദമായ ഒരു വാഹനമായി അംഗീകരിച്ചിരി ക്കുന്നു.ഈ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/32&oldid=163486" എന്ന താളിൽനിന്ന് ശേഖരിച്ചത്