താൾ:Malayalam Fifth Reader 1918.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റോപ്ലേൻ എന്ന പുത്തൻ ആകാശ വിമാനവും യന്ത്ര വിദഗ്ദ്ധന്മാരുടെ പരിഷ്കാര പ്രചുരവും സർവ്വതോന്മുഖവുമായ അശ്രാന്ത പരിശ്രമത്താൽ ജനസാമാന്യത്തിന് ഉപയോഗ യോഗ്യമായി തീരുമെന്ന് വിശ്വസിക്കാം.

ഈയിടെ കണ്ടു പിടിച്ചിട്ടുള്ള ഇനി ഒരുവക വിശേഷവാഹനമുള്ളതു് സമുദ്രത്തിന്റെ അടിയിൽ കൂടി സഞ്ചരിക്കുന്ന ഒരു മാതിരി വഞ്ചികളാകുന്നു. ഈ വഞ്ചി ഉണ്ടാക്കിയിരിക്കുന്നതു മൽസ്യാകൃതിയിലാകുന്ന.ഈ വാഹനം ആദ്യമായി ഉപയോഗിച്ചത് അമേരിക്കയിലെ ഐക്യ നാട്ടിൽ പ്രജകൾ ഭിന്നിച്ചുണ്ടായ ഒരു യുദ്ധസമയത്തിൽ ആയിരുന്നു.അതിന്റെ ശേഷം ഈ വഞ്ചികളെ നയിക്കുന്നതിനുള്ള യന്ത്രങ്ങളെ വളരെ പരിഷ്കരിച്ചിട്ടുണ്ടു.ഈ വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് വെള്ളത്തിനടിയിൽ ഇരിക്കുന്ന കാലത്ത് ശ്വസിക്കുവാൻ വേണ്ട വായുവിനെ യന്ത്ര കൗശലം കൊണ്ടു ഘനീകരിച്ച് അതിനകത്ത് സംഗ്രഹിച്ചിരിക്കും ഈ വഞ്ചികളെ നടത്തുന്നതിനള്ള യന്ത്രം സാമാന്യേന മോട്ടാർ വണ്ടിയന്ത്രങ്ങളുടെ മാതൃകയെ ആശ്രയിച്ചിരിക്കും. ഇതു ചലിയ്ക്കത്തക്കവണ്ണം യന്ത്ര ഭാഗങ്ങളിൽ ശക്തിയെ ഉല്പാദിപ്പിക്കുന്നതു പെട്രോൾ എന്ന തൈലവും ചിലതിൽ വിദ്യുച്ഛക്തിയും ആണ്.ഈ വഞ്ചികൾ വായുവിനേക്കാൾ ഘനം കൂടിയ ജലത്തിൽ പോകേണ്ടവയാകയാൽ,ഇതുകളിലെ യന്ത്രങ്ങൾക്ക് മോട്ടാർ വണ്ടികളിലുള്ളവയേക്കാൾ കൂടുതലായ ശക്തിയും ഉറപ്പും ഉണ്ടായിരിക്കും.ഇവയുടെ ബഹിർഭാഗം ഉറപ്പുള്ള ലോഹത്തകിടുകൊണ്ടാകുന്നു ഉണ്ടാക്കുന്നത്.ഈ വഞ്ചിയുടെ മേൽഭാഗത്തു കൂടി ഉള്ളിലോട്ട് കടക്കുന്നതിന് ഒരു ദ്വാരം ഉണ്ട്.ആളുകൾ അകത്തു കടന്നതിന്റെ ശേഷം ഈ ദ്വാരം ശംഖുപിരിയുള്ള ഒരു വാതിൽകൊണ്ടു് അടയ്ക്കുന്നു.ഈ വാതി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/33&oldid=163487" എന്ന താളിൽനിന്ന് ശേഖരിച്ചത്