താൾ:Malayalam Fifth Reader 1918.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജേംസ് ഗാർഫീൽഡ് (ഒന്നാം ഭാഗം). 207

ലണ്ടു് എന്നീ ദ്വീപങ്ങളിൽ നിന്നും, ഫ്രാൻസ്, സ്പെയിൻ,

ജർമ്മനി  മുതലായ  യൂറോപ്പിലെ  മററു  രാജ്യങ്ങളിൽ നിന്നും  കുൂടി

പുറപ്പെട്ടുപോയി പാർപ്പ്ു തിടങ്ങിയവരുടെ പിൻവാഴ്ചക്കാരും, ആഫ്രിക്കാദേശീയരായ നീഗ്രോജാതിക്കാരെപ്പോലെയുളള ആദിമനിവാസികളായ ഇൻഡ്യൻജാതിക്കാരും ആധിവസി ക്കുന്നു. ക്രിസ്ത്വബ്ദം ൧ന്നൈവരെ ഈ രാജ്യം ഇംഗ്ലീഷു രാജാക്കന്മാരുടെ ഭരണത്തിൽ തന്നെ ഇരുന്നിരുന്നു. അന ന്തരം ആ ഭരണധികാരത്തെ നിരാകരിച്ച് ജനസമുദായ രാജ്യഭാരത്തെ ഏർപ്പെടുത്തി. ഈ ക്രമപ്രകാരം രാജ്യകാ ർയ്യങ്ങൾ നിർവഹിച്ചുകൊണ്ടു പോകുന്നത് "കാൺഗ്രസ്" എന്നു പേരുളള ഒരു മഹാജനസംഘവും "പ്രസിഡണ്ട്" എന്നു സ്ഥാനപ്പെരുളള ആ സംഘാധ്യക്ഷനും ആണ്. നാലു വർഷത്തിലൊരിക്കൽ ജനങ്ങൾ തിരഞ്ഞു നിശ്ചയി ക്കുന്ന മഹാൻ ആയിരിക്കും പ്രസിഡണ്ട്.

    അനേകം  നകരങ്ങളോടു   കൂടിയിരിക്കുന്ന  ഈ  മഹാരാജ്യം

ഒരു ശതവർഷത്തിനു അല്പം മുൻപുവരെ മഹാരണ്യങ്ങളാൽ ആവൃതമായിരുന്നു. എന്നാൽ പുതുതായി കുടിയെറിപാർത്ത വർ താമസിച്ചിരുന്ന സ്ഥലങ്ങൾ മ്ത്രം വെട്ടിതെളിച്ച് കാടില്ലാതെ ഇരുന്നു. കാലക്രമത്തിൽ കുടിപാർപ്പു കാരും, പുതുതായി വന്നുകൊണ്ടിരുന്നവരും ആയ ആളു കൾ വനങ്ങളെ വിലയ്ക്കു വാങ്ങി അങ്ങുമിങ്ങും കാടു വെട്ടി ത്തെളിച്ച് കാട്ടുമരങ്ങൾ കൊണ്ടു് അവിടവിടെ കുടിലുകളു ​ണ്ടാക്കി പാർത്തുതുടങ്ങി. ഇങ്ങനെ ഏകാന്തമായ ഒരു സ്ഥലത്തിലിരുന്ന കുടിലു കളിൽ ഒന്നിൽ വർഷം നവമ്പർമാസത്തിൽ (കൊല്ലവർഷം തുല്ാം -വൃശ്ചികം) ജേംസ് ഗാർഫീൽ ഡ് ജാതനായി. അദ്ദേഹത്തിെൻറ മാതാപിതാക്കന്മാർ

മേൽപറങ്ങ നല്പത്തിരണ്ടു സംസ്ഥാനങ്ങളിൽ ഒന്നായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/209&oldid=163457" എന്ന താളിൽനിന്ന് ശേഖരിച്ചത്