താൾ:Malayalam Fifth Reader 1918.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208

അഞ്ചാപാഠപുസ്നകം

ഓഹിയോ എന്ന നാട്ടിൽ വിറകുവെട്ടി കാലം കഴിചു വന്നി- രുന്ന ദരിദ്രന്മാരായിരുന്നു .. അവർക്ക്നാലു കഞ്ഞുങ്ങളുണ്ടാ- യിരുന്നതിൽ ജേംസ് ഒടുവിലത്തെ കുട്ടിയായിരുന്നു..

     ജേം​​സ്  ഗാർഫീൽഡ്   ജനിച്ച്  പതിനെട്ടു  മാസം  കഴി-

ഞ്ഞപ്പോൾ ഒരു ദിവസം അദ്ദേഹത്തിന്റെ വാസസ്ഥല- ത്തിനു സമീപം ഉണ്ടായിരുന്ന ഒരു കാട്ടിൽ കാട്ടുതീ പിടി- പെട്ടു. കുടുബംവകയായി ആ കാട്ടിനു സമീപമുണ്ടായി- രുന്ന പാടങ്ങളിൽ ധാന്യങ്ങൾ വിളഞ്ഞു കിടന്നിരുന്നതി- നാൽ കാട്ടുതീ ആ പാടങ്ങളിലേയ്ക്കു കടക്കാതിരിക്കാൻ അ- ദ്ദേഹത്തിന്റെ പിതാവു മദ്ധ്യാഹ്നസമയത്തു് അധികമായി ദേഹക്ലേശം ചെയ്കയും വൈകുന്നേരം ശീതവായു വേൾക്ക- യും ചെയ്കയാൽ ജലദോശംപിടിപെട്ടു പെട്ടന്നു മരിച്ചു - പോയി. ഇപ്രകാരം ഒന്നര വയസ്സു പ്രായത്തിൽ തന്നെ ജേംസ് നിത്യവൃത്തിപോലും കഷ്ടിച്ചു കഴിച്ചുവന്ന വിധ- വയായ മാതാവിന്റെ ഏകസംരക്ഷണത്തിലായി. അദ്ദേ- ഹത്തിന്റെ പിതാവു് സമ്പാദിച്ചതായി കുറെ ഭൂമിയും കുറെ കടവും മാത്രമേ ഉണ്ടായിരുന്നുളളു.

     ഉളള ഭൂമി വിറ്റിട്ടെങ്കിലും കടം തീർത്തു് വല്ല  പരിചയ-

ക്കാരുടെയും വീട്ടിൽ താമസിച്ചു കാലം കഴിക്കുന്നതാണു് കൊളളാവുന്നതെന്ന് പലരും ഉപദേശിച്ചിട്ടും, ഭത്തൃദേഹം സ്ഥാപിച്ചിരുന്ന സ്ഥലം അന്യാധീനപ്പെടുത്തുന്നതിനു ഗാർഫീൽഡിന്റെ മാതാവിനു സമ്മതമായില്ല. പിന്നെ അവൾ കടം വീട്ടുന്നതിനു മാത്രം വേണ്ടിവന്ന ഭൂമി വിറ്റു്, ശേഷം ഭൂമിയിൽ പതിനൊന്നു വയസ്സു പ്രായമുണ്ടായിരുന്ന മൂത്ത പുത്രന്റെ സഹായത്തോടുകൂടി ഓരോ തരം കൃഷിയി- റക്കി അതിന്റെ ആദായം കൊണ്ടു് കാലക്ഷേപം ചെയ്തു- വന്നു. മനസ്വിനിയായ ആസ്രീരത്നം തന്റെ ബന്ധുക്ക

ളോടുംപോലും വല്ലതും വേണമെന്നു് യാചിക്കു പതിവില്ലാ-


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/210&oldid=163458" എന്ന താളിൽനിന്ന് ശേഖരിച്ചത്