ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പോകങ്ങു ചെന്നവനെ നോക്കിയറഞ്ഞു കൊൾകി-
ന്നാരാകിലും ബഹുമതിയ്ക്ക വനർഹനാകാ.
സ്ഥാനങ്ങൾ ക്കൊണ്ടു മളവറ്റ യശസ്സുകൊണ്ടും
മാനം കവിഞ്ഞ ധനധാന്യ സമൃദ്ധികൊണ്ടും
താനങ്ങുയർന്ന പദമാർന്നു വസിക്കിലും, സ-
മ്മാനിക്കയില്ല വനെ ലോകരിലാരുമൊട്ടും.
സ്വാർത്ഥത്തിൽ മുങ്ങി മദമാർന്നൊരു മർത്ത്യകീടം
പാർത്താലിവൻ വിഫലമാണിവനുള്ള ജന്മം.
പാർത്തട്ടിനേറുമൊരു ഭാരമിവൻ,ജളൻ;സൽ-
ക്കീർത്തിക്കു പിന്നെയിവനെന്തവകാശമുള്ളൂ.
ചത്താലു മെന്തിഹ നൃണാമിവനാർവി തന്നിൽ
ചത്തോണമിങ്ങു ശതവർഷമിരിക്കിലെന്തേ?
ദ്വിത്വം മൃതിക്കിതു നിമിത്തമെഴുന്നു, നീച-
മൃത്തീന്നുദിച്ച തനു മൃത്തിലലിഞ്ഞിടുന്നു.
നോക്കുന്നതാരിവനെ മൃത്യു വരും ദശയാ-
മോർക്കുന്നതാരിവനെ മണ്ണിനടിയ്ക്കു പോയാൽ,
വാഴ്ത്തുന്നതാരിവനെ മേതിതു ദാരബുദ്ധ്യാ,
വീഴ്ത്തുന്നതാരിവനിലശ്രകണം കവോഷ്ണം?
അതിനാൽ ,ഇപ്രകാരം സ്വരാജ്യ സ്നേഹമില്ലാത്തവരായി
തീരാതിരിപ്പാൻ എല്ലാവർക്കും ബാല്യത്തിൽ തന്നെ കരുതൽ
വേണ്ടതാകുന്നു. ഈ കരുതലും ശ്രദ്ധയും സ്വരാജ്യസ്നേ-
ഹത്തിന്റെ ഉല്പത്തിക്കു നിദാനങ്ങളാകുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.