താൾ:Malayalam Fifth Reader 1918.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിയിൽ ഉണ്ടാവും അപ്പോൾ അതിന് അൽപ്പം രുചിക്കുറവു വന്നുപോവുന്നു. ആ കിഴങ്ങ് തന്നെ നമ്മുടെ രാജ്യത്ത് പൊ ന്മുടി മുതലായ ചെറിയ മലകളിൽ ഉണ്ടാക്കുന്നുണ്ടങ്കിലും അതിന്റെ നിറവും, സ്വാദും, മിനുസവും വളരെ ഭേദിച്ചു പോവുന്നു. നമ്മുടെ നാട്ടിൽ സസ്യങ്ങൾക്ക് ഏറ്റവും അനുകൂലമായുള്ള നാഞ്ചിനാട്, ഓണാട്ടുകര എന്നീപ്രദേ ശങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്താൽ നശിച്ചുപോകു കയൊ, ചീവിക്കിഴങ്ങു പോലെ ഒരു കിഴങ്ങായിത്തീരു കയൊ ചെയ്യും.

      മനുഷ്യലോകത്തിൽ അവാന്തരവർഗ്ഗം ഉണ്ടായതും ഇപ്ര

കാരം തന്നെയാണ്. കാലം,ദേശം, അയൽപ്പക്കങ്ങൾ എന്നിവ അനുസരിച്ച് അവരുടെ ആകൃതി, പ്രകൃതി, വർണ്ണം എന്നി൨തുകളിൽ ഭേദങ്ങൾ ഉണ്ടായി. അത്യുഷ്ണപ്രദേശങ്ങ ളിൽ മനുഷ്യന്റെ കായികവും മാനസികവുമായ ശക്തി കൾക്ക് വികാസം കുറയുന്നതിനും, സമുദ്രതീരങ്ങളിൽ പാർക്കു ചെയ്യുന്നവരുടെ ബുദ്ധിയും ശീലഗുണവും ഗിരിവാസികൾക്കുണ്ടാ കാതിരിക്കുന്നതിനും കാരണവും കാലദേശാവസ്ഥാദിഭേദ ങ്ങൾ ആകുന്നു.

                    മനുഷ്യരുടെ ഉത്ഭവത്തെപ്പറ്റി ഓരോ മതക്കാർ ഓരോ 

വിധം പ്രഖ്യാപനം ചെയ്യുന്നു. അവരുടെ ഉത്ഭവം ഏതു വിധമായാലും, ഇപ്പോൾ ലോകം മുഴുവനും വ്യാപിച്ചു കുടി യേറിപ്പാർക്കുന്ന മനുഷ്യർ ഒന്നൊഅധികമൊ സ്ഥലങ്ങളിൽപാ ർത്ത്, പിന്നീട് അവിടം വിട്ട് പിരിഞ്ഞു. ഭൂമിയിലെ നാനാഭാഗങ്ങളിലും പരന്നിട്ടുള്ളവരാണന്ന് അനുമാനിക്കു ന്നതിനു വേണ്ട യുക്തികളും ലക്ഷ്യങ്ങളും ശാസ്ത്രഞ്ജൻമാർ ഘോഷിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളിൽ നിന്ന് ഭൂമണ്ഡല ത്തിലെ നാനാ ഭാഗങ്ങളിലേക്കുമുണ്ടായ ജനപ്രവാഹം

ക്ഷണകാലം കൊണ്ട് സംഭവിച്ച എന്നു പറഞ്ഞുകൂടാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/184&oldid=163433" എന്ന താളിൽനിന്ന് ശേഖരിച്ചത്