Jump to content

താൾ:Malayalam Fifth Reader 1918.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നുണ്ട്. ഈ ഭേദങ്ങളെ അല്ലാതെ, ജന്മഭൂമി, തൊഴിൽ ,

മതം, സ്ഥാനം എന്നത്യാദിയായി യാദൃച്ഛികങ്ങളും കൃത്രിമ

ങ്ങളും ആയ ലക്ഷണങ്ങളെപ്ഫറ്റി ഇവിടെ വിവരിക്കണ മെന്നു വിചാരിക്കുന്നില്ല.

   ഓരോ കാര്യത്തെക്കുറിച്ചും സൂക്ഷ്മജ്ഞാനം ലഭിക്കുന്ന

തിനുള്ള ആഗ്രഹം മനുഷ്യർക്ക് വർദ്ധിക്കുന്തോറും ശാസ്ത്രങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു. ജന്തുശാസ്ത്രത്തിൽ നപന്ന് ഭിന്നിച്ച് മൃഗശാസ്ത്രവും മനുഷ്യരെ സംബന്ധിച്ചുള്ളതിൽ അദ്ധ്യാത്മ ശാസ്ത്രം, മലുഷ്യാകാരശാസ്ത്രം, ശരീരശാസ്ത്രം, മനുഷ്യവർഗ്ഗശാ സ്ത്രം, സമുദായശാസ്ത്രം എന്നിങ്ങനെ അനവധി ശാസ്ത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയിൽ മനുഷ്യരുടെ രൂപവർഗ്ഗങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രത്തിൽ നിപുണമാർ മനുഷ്യരുടെ ആകാരം, വർണ്ണം, പ്രകൃതി എന്നിവയിലുള്ള ഭേദങ്ങൾ മുൻനി ത്തി, അവരെ കറുത്തവർ അല്ലെങ്കിൽ നീഗ്രോജാതി ക്കാർ, മഞ്ഞനിറമുള്ളവർ അല്ലെങ്കിൽ മംഗോളിയൻമാർ, വെള്ളക്കാർ അല്ലെങ്കിൽ കക്കേഷ്യൻമാർ എന്നീ മൂന്നു പ്രധാ ന നവവർഗ്ഗങ്ങളായി വേർതിരിച്ചിരിക്കുന്നു.

        ദേശം,കാലം,സംന്ദർഭംഎന്നിവയെ ആശ്രയിച്ച് സ

കല വസ്തുക്കളും ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു.

നമ്മുടെ നാട്ടിൽ തെങ്ങ് ധാരാളമായി ഉണ്ടാവുന്നു. അതി

ന ഇംഗ്ലണ്ടിൽ കൃഷി ചെയ്യാൻ സാധിക്കുകയില്ല. ഉഷ്ണ മേഖലയാണ് അതിന് അലുകൂലമായ ഭൂമി. കടുവാ തുട ങ്ങിയ ക്രൂരമൃഗങ്ങൾക്ക് ശീതമേഖല യോജിച്ചതല്ല.

ധ്രുവപ്രദേശങ്ങൾക്കു സമീപത്തുള്ള മൃഗങ്ങൾക അവിടുത്ത 

തണുപ്പ് സഹിക്കത്തക്കവിധം രോമശമായ ഗാത്രത്തോടു കൂടിയിരിക്കുന്നു. ഉഷ്ണമേഖലയിൽ കാണുന്ന അതേ ജാതി മൃഗങ്ങളുട ചർമ്മങ്ങൾക്ക് അധികം കിട്ടിയില്ല. അയർല

ണ്ടിൽ പുഷ്ടിയായി വളരുന്ന ഉരളക്കിങ്ങ് തന്നെ നീല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/183&oldid=163432" എന്ന താളിൽനിന്ന് ശേഖരിച്ചത്