സംഭരിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഈ പത്ര ങ്ങൾ തിപ്പലി, ആവണക്കു, മുതലായ ചെടികളിലും മറ്റു ചില വൃക്ഷങ്ങളിലും നിന്ന് ശേഖരിച്ചുവരുന്നു.
പട്ടുനൂൽ ഉണ്ടാക്കാനുലളള ഉദ്യമം സഫലമാകണമെങ്കിൽ മേൽപ്പറഞ്ഞ ചെടികൾ ധാരാളമായി കൃഷിചെയ്യണം.
അതുകൊണ്ട് പട്ടുവ്യവസായത്തിൽ കൃഷീവലന്മാർ വഹി ക്കേണ്ടത് സാരമായ ഒരു പണിയാണ് . അത് ആ വ്യവ സായത്തിന് എത്രത്തോളം പ്രചാരമുണ്ടാകുന്നുവോ അത്ര ത്തോളം ആദായപ്രദമായിരിക്കും.
നാം കാണുന്ന പട്ടുകൾ പല വർണങ്ങളിലും, മിശ്ര
വർണ്ണങ്ങളിലും ഇരിക്കുന്നു. ഈ വർണ്ണങ്ങളുടെ മനോഹരത്വവും ശോഭയുമാണ് പട്ടാംബരങ്ങൾക്കു പ്രിയവും വിലയും കൂട്ടു ന്നത്. ഈ വർണ്ണവിശേഷങ്ങൾ പട്ടുനൂലിൽ സ്വഭാവേന ഉള്ളതല്ല. നൂലു-കൾക്ക് ചായം പിടിപ്പിക്കുന്നതും ഈ വ്യവസത്തോടു ചേർന്ന ഒരു പ്രത്യേക തൊഴിലാകുന്നു.
പട്ടുനൂലിൽ പിടിപ്പിക്കുന്ന ചായം അലക്കിയാലും മാഞ്ഞു
പോകുന്നതല്ലാത്തതായിരിക്കും.
പാഠം ൩ ൩.
രോഗബീജങ്ങൾ
നാം കാണുന്ന ജീവജാലങ്ങളെ മനുഷ്യർ, മൃഗങ്ങൾ , പക്ഷികൾ , മത്സ്യങ്ങൾ, പ്രാണികൾ എന്നിങ്ങനെ പല
വർഗങ്ങളായി ഗണിക്കാവുന്നതാണ്. ഈച്ച,, കൊതുക്, ഉറുമ്പ്, മുതലായ ഏറ്റവും ചെറിയ ജീവികളാണ് പ്രാണി വർഗത്തിൽ ഉൾപ്പെടുന്നത്.എന്നാൽ ,നേത്രേന്ദ്രിയങ്ങൾക്കു
ദൃശ്യങ്ങളല്ലാത്ത വിധം വളരെ ചെറിയതരത്തിൽ ലക്ഷോ
പലക്ഷം ജീവികൾ നമ്മുടെ ചുറ്റുമുള്ള ഭൂതലത്തിലും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.