വെള്ളത്തിലും ആകാശവായുവിലും തിങ്ങിക്കിടക്കുന്നു.ഇവ സാധാരണമായി നമ്മുടെ നേത്രങ്ങൾക്ക് ഗോചാരങ്ങളാകു ന്നില്ലെങ്കിലും ഇവയുടെ ആകൃതിയും സ്വഭാവവും പ്രവൃ ത്തികളും "മൈക്രോസ്കോപ്പ്" എന്നു പറഞ്ഞുവരുന്ന ഭൂതക്ക ണ്ണാടികൊണ്ടു നമുക്ക് കാണാൻ കഴിയുന്നു. ഇവയ്ക്ക് പര മാണുജൂവികൾ എന്നും നാമകരണം ചെയ്യാം. നാം നട ന്നുപോകുമ്പോൾ ഇവയിൽ അനേകം ജീവികളെ ചവിട്ടുന്നു.
അതുപോലെ തന്നെ പാനം ചെയ്യുന്ന പച്ചവെള്ളം വഴി
യായി ഇവയെ ആമാശയത്തിൽ കടത്തുകയും,ഒരോ തവ ണയും ശ്വസിക്കുന്ന വായവിൽ കൂടി ശ്വാസകോശങ്ങളിൽ
നിറയ്ക്കുകയും ചെയ്യുന്നു. ഇത്ര വളരെ പരമാണുജീവികൾ ഉള്ളിലും പുറത്തു
മായി നമ്മെ ചുറ്റിക്കിടക്കുന്നുണ്ടെങ്കിലും, ഇവയിൽ ഭൂരിപ ക്ഷവും നിരുപദ്രവകരമായ വിധത്തിലാണ് നമ്മോട് പെ രുമാറാറുള്ളത്. എന്നാൽ ഈ ജാതിയിൽ ഉൾപ്പെട്ട അ പൂർവ്വം ചില പരമാണുജീവികൾ അസഹ്യമായ വിധത്തിൽ
മനുഷ്യർക്കും മൃഗങ്ങൾക്കും ഉപദ്രവകാരികളായിത്തീരുന്നു. ജനങ്ങൾ സുഖമായി പാർത്തുവരുന്ന ഒരു ഗ്രഹത്തെ കുറെ നാൾ ഉപയോഗിക്കാതെ അടച്ചുപൂട്ടിയിട്ടിട്ട് അതിലെ ഏതെ
ങ്കിലും ഒരു മുറിയുടെ വാതിൽതുറന്ന് അകത്തേക്ക് പ്രവേ ശിച്ചാൽ പതിവില്ലാത്തതായ ഒരു ദുർഗന്ധം നാം ഏല്ക്കും ; അധികനേരം അതിനകത്ത് നിൽക്കുകയാണെങ്കിൽ പക്ഷെ
അവിടെത്തന്നെ മോഹാലസ്യപ്പെട്ടു വീഴുന്നതിനും ഇടവ
ന്നേക്കാം. ഇതിനുകാരണം എന്താണെന്നു ചിന്തിക്കേ ണ്ട-ത് ആവശ്യമല്ലയോ? വല്ലയിടത്തും ഒരു ചെറിയ കുഴി യിൽ വെള്ളം കെട്ടിനിന്നാൽ ഏതാനം ദിവസം കഴിഞ്ഞു നോക്കുമ്പോൾ അതിൽ അനേകം ചെറിയ പുഴുക്കൾ കാ
ണാവുന്നതാണ്. ഇവയെങ്ങനെ ഉണ്ടായി? യാതൊരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.