താൾ:Malayalam Fifth Reader 1918.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 അഞ്ചാം പാഠപുസ്തകം

പദേശവും, കഥാപുരുഷന്മാർക്ക് ക്ഷതാംഗന്മാരായതിന്റെ ശേഷം സ്വർഗ്ഗാരോഹണവും ഉണ്ട്.

  ഹിന്ദുമതം, ജൂതമതം,ബുദ്ധമതം,മഹമ്മദുമതം എന്നി

തുകളെപ്പോലെ മന്നെ ക്രിസ്തുമതം ഏഷ്യാഖണ്ഡത്തിലാ ണ് ആദ്യമായി സ്ഥാപിതമായത്. ഈ ഭൂഖണ്ഡത്തിനു

"ലോകത്തിലുള്ള പ്രധാനമതങ്ങളുടെ ജന്മഭൂമി"എന്നുള്ള 

ഖ്യാതിയ്ക്ക് അവകാശമുണ്ട്.ക്രിസ്തുമതത്തിനു ബഹുകാലം മുമ്പായി ഇന്ത്യയിൽ ഒരു ഉൽകൃഷ്ടസ്ഥിതി പ്രാപിച്ചിരുന്ന ഹിന്ദുമതത്തിന് ഭാരതഖണ്ഡത്തിന്റെ സീമകൾ കടന്ന് അധികം പുറമെ വ്യാപിക്കുന്നതിനു ശക്തിയുണ്ടായില്ല. ഹിന്ദുമതം ഉൽഭവിച്ചതിനുശേഷമാണ് ബുദ്ധമതം,ക്രിസ്തു മതം,മഹമ്മദുമതം എന്നിവ ഉണ്ടായത്. ഇവ മൂന്നും അ വയുടെ ജന്മദേശങ്ങളെ കവിഞ്ഞ്, ആശ്ചര്യകരമായ വിധ ത്തിൽ പലേടത്തും വ്യാപ്തി സമ്പാദിച്ചിരിക്കുന്നു.

 ക്രിസ്തുമതം ഏഷ്യാഖണ്ഡത്തിന്റെ മദ്ധ്യത്തിൽ പടി

ഞ്ഞാറെ അറ്റത്ത് മെഡിറ്ററേനിയൻസമുദ്രത്തോടു ചേ ർന്നുള്ള ഒരു രാജ്യത്തിലാണ് ഉത്ഭവിച്ചത്. ഈ രാജ്യത്തി ന്റെ വലിപ്പം നമ്മുടെ തിരുവിതാംകൂർസംസ്ഥാനത്തി ന്റേതിനോട് അടുത്തിരിക്കും.അത്ര ചെറുതായ രാജ്യമാ ണെങ്കിലും, വിസ്മരിച്ചുകളവാൻ പാടില്ലാത്ത ചില സംഭ വങ്ങൾകൊണ്ട് മാഹാത്മ്യത്തിൽ അത് പ്രഥമസ്ഥാനത്തെ വഹിക്കുന്നു. ക്രിസ്ത്യാനിമതത്തിന്റെ ശക്തി ലോകാചാര ങ്ങളെ ഏറെക്കുറെ സംസ്കരിച്ചിട്ടുണ്ടെന്ന് അന്യമതക്കാരും നിരാക്ഷേപമായി സമ്മതിക്കുന്നതാണ്. "ആധുനികപ രിഷ്കാരം" എന്ന നവപ്രണവത്തെ ഘോഷിക്കാത്ത വിദ്യാ ർത്ഥിയും, പ്രവക്താവും,പണ്ഡിതനും, അവനവന്റെ സ്ഥാ നമുദ്രയ്ക്കു യോഗ്യനല്ലാത്തവനാണ്. ആ പദത്തിൽ സാമു

ദായികസൗഭാഗ്യത്തിന്റെ രഹസ്യങ്ങൾ എല്ലാം ഗഭീകൃത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/128&oldid=163407" എന്ന താളിൽനിന്ന് ശേഖരിച്ചത്