താൾ:Malayalam Fifth Reader 1918.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രിസ്തുവും തോമാസ്ലീഹായും. 127

മായിരിക്കുന്നതുപോലെ, പണ്ഡിതവര്യന്മാരും അതിനെ പ്ര യോഗിക്കുന്നു. പ്രാചീനകാലത്തെ ആന്ധ്യത്തിന്റേയും ആധുനികകാലത്തെ വിജ്ഞാനപ്രകാശത്തിന്റേയും,വിപ ര്യയങ്ങളെ ആ പദപ്രയോഗംകൊണ്ടു സമുദായനേതാക്ക ന്മാർ വെളിപ്പെടുത്തുന്നു.ആ പദത്തിന്റെ ഉൽപത്തി ക്രി സ്തീയരായ പാശ്ചാത്യർ പ്രചരിപ്പിച്ചിട്ടുള്ള സാമൂഹ്യഗുണ വർണ്ണനത്തിൽനിന്നു തന്നെയാണ്. ക്രിസ്ത്യാനികളായ പാ ശ്ചാത്യന്മാരുടെ പാഠശാലകളാണ് അർവാചീനദേശങ്ങളി ലും സ്വാതന്ത്ര്യം, സമഭാവന, പ്രകൃതിരഹസ്യങ്ങളെക്കുറി ച്ചുള്ള സൂക്ഷ്മജ്ഞാനം,വ്യവസായാഭിരുചിയുടെ ഗുണം, ഉൽകൃഷ്ടമായ ലോകജീവിതത്തിന് അനുഷ്ഠിക്കേണ്ടതായ ധർമ്മങ്ങൾ എന്നിതുകളുടെ ബീജങ്ങൾ അങ്കുരിപ്പിച്ചത്. ക്രിസ്തീയപണ്ഡിതന്മാരുടെ വിജ്ഞതയ്ക്കും, അതു ലോകത്തിൽ സാധിച്ചിട്ടുള്ള അത്ഭുതകർമ്മങ്ങൾക്കും നിദാനം അവരുടെ മതം തന്നെയാണ്. ഈ മതത്തിന്റെ ഉത്ഭവസ്ഥാനമായി ഭവിച്ചതുകൊണ്ടാണ് പാലസ്റ്റൈൻരാജ്യത്തിന് വിഖ്യാതി സിദ്ധിച്ചിട്ടുള്ളത്.

     ക്രിസ്ത്യാനികൾ,ജൂതന്മാർ,മഹമ്മദീയർ ഈ വർഗ്ഗക്കാ

ർക്കെല്ലാം, ഹിന്ദുക്കൾക്കു കാശി എന്നതുപോലെ, ഒരു പുണ്യ സ്ഥലമായിരിക്കക്കൊണ്ടാണ് ലോകത്തിന്റെ നാനാ ഭാഗ ങ്ങളിലും നിന്നു ബഹുജനങ്ങൾ വർഷംപ്രതി ആ ദിക്കിനെ സന്ദർശിക്കുന്നത്. ജൂതന്മാരുടെ പ്രാചീനമഹാചാര്യന്മാ രുടെ വാസസ്ഥലം പാലസ്റ്റൈൻ ആയിരുന്നു. മഹമ്മദി നെ തുടർന്നുള്ള 'കലിഫ്'എന്ന സ്ഥാനത്തെ വഹിച്ച ചക്ര വർത്തിമാർ അവിടെ അതി ഗംഭീരങ്ങളായുള്ള പ്രാസാദങ്ങൾ ഭക്തന്മാരുടെ ഉപയോഗത്തിനും മറ്റുമായി പണിയിച്ചി ട്ടുണ്ട്. സർവ്വോപരി, യേശുക്രിസ്തു എന്ന മോക്ഷദാതാവ്

ആ രാജ്യത്തു ജനിച്ച്, മുപ്പത്തിമൂന്നു സംവത്സരം പാർത്ത്,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/129&oldid=163408" എന്ന താളിൽനിന്ന് ശേഖരിച്ചത്