താൾ:Malayalam Fifth Reader 1918.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശീതോഷ്ണാവസ്ഥ . 117 ർച്ചയേയും ഭരിക്കുന്നത് ചുറ്റുമുള്ള അവസ്ഥകൾ ആണ്. ഈ അവസ്ഥകൾക്കു പൊതുവിലുള്ള പേരാണ് "ശീതോഷ്ണാ വസ്ഥ" അല്ലെങ്കിൽ "കാലാവസ്ഥ".അവസ്ഥകളിൽ വച്ചു പ്രധാനമായുള്ളവ ആകാശവായുവിന്റെ ഗതി ഭേദങ്ങളാകുന്നു. വായുവിന്റെ ചൂട് ,അമർത്തൽ, ചലനം മുതലായവ നാനാപ്രകാരത്തിൽ കാണ്മാനുണ്ട്. ഇവയും അടുത്തു സംബന്ധമുള്ള മറ്റു ചില ചില്ലറ സംഗതികളു മാണ് ശീതോഷ്ണാവസ്ഥയെ ഭരിക്കുന്നത്.

 ശീതോഷ്ണാവസ്ഥയുടെ ലക്ഷണാംശങ്ങളിൽ ഏറ്റവും

പ്രധാനമായിട്ടുള്ളത് ആകാശവായുവിന്റെ ചൂടാകുന്നു. ഭൂമിയുടെ ആകൃതി മിക്കവാറും ഉരുണ്ടാണല്ലോ. അല്പം പരന്ന രണ്ടറ്റങ്ങൾ തെക്കും വടക്കുമായി കിടന്നുവെന്നു വിചാരിക്കുക. ഈ രണ്ടറ്റങ്ങളുടേയും ഒത്ത മദ്ധ്യത്തിലായി ഭൂമിക്കു ചുറ്റും സങ്കല്പിതമായ രേഖയ്ക്കാണ് മധ്യരേഖ അല്ലെങ്കിൽ നിരക്ഷരേഖ എന്നു പേർ പറയുന്നത്. ബഹു ദൂരത്തിലുള്ള അഗ്നിഗോളമായ സൂര്യനിൽനിന്നും പുറപ്പെ- ടുന്ന ഉഷ്ണരശ്മികൾ മധ്യരേഖയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങ- ളിൽ നേരെ ചൊവ്വായി വന്നു പതിയുന്നു. അവിടെനിന്നു വടക്കോട്ടോ തെക്കോട്ടോ നീങ്ങുംതോറും സൂര്യരശ്മികളുടെ നിപാതം ക്രമേണ ചരിഞ്ഞാണ്. ഉത്ഭവസ്ഥലവും പത തസ്ഥലവും തമ്മിലുള്ള ദൂരം രശ്മികൾ ചരിയുംതോറും കൂടി ക്കൂടി വരുന്നതാണല്ലോ. ഈ കാരണത്താൽ, മധ്യരേഖയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങൾ ഏറ്റവും ചൂടു കൂടുതലുള്ളതായും, വടക്കോട്ടും തെക്കോട്ടും മാറുംതോറും ക്രമേണ ചൂടുകുറഞ്ഞ് രണ്ടറ്റങ്ങളിൽ എത്തുമ്പോൾ ഏറ്റവും തണുപ്പുള്ളതായും ഭവിക്കുന്നു. സൂര്യനിൽനിന്നു ഭൂമിക്കുണ്ടാകുന്ന ചൂടിന്റെ ഏറ്റക്കുറച്ചലിനെ അനുസരിച്ച് ഭൂഗോളത്തെ അഞ്ചു

ഭാഗങ്ങളായി പിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിനും കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/119&oldid=163398" എന്ന താളിൽനിന്ന് ശേഖരിച്ചത്