Jump to content

താൾ:Malayalam Fifth Reader 1918.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

116 അഞ്ചാംപാഠപുസ്തകം.

                 പാഠം ൨൩..
              ശീതോഷ്ണാവസ്ഥ .
 
       ജീവജാലങ്ങളും സസ്യാദികളും ഭൂഗോളത്തിൽ എല്ലാ

യിടത്തും ഒരേ മാതിരിയിൽ അല്ല കാണുന്നതു്. നമ്മുടെ ഇൻഡ്യാരാജ്യത്തെ അധിവസിക്കുന്ന ജനങ്ങൾ പ്രായേണ കറുത്തനിറമുള്ളവരും,യൂറോപ്പുരാജ്യങ്ങളിലുള്ളവർ വെളുത്ത

നിറമ്മുള്ളവരും, ചൈന ജപ്പാൻ മുതലായ രാജ്യങ്ങളിലു

ള്ളവർ മഞ്ഞനിറമുള്ളവരും ആയിരിക്കുന്നു. യൂറോപ്യന്മാർ വീട്ടിലിരിക്കുനമ്പോഴും,വെളിയിൽ സഞ്ചരിക്കുമ്പോഴും, സദാ കമ്പിളിയുടുപ്പുകളും തോൽചെരിപ്പുകളും ധരിക്കുന്നു. നഗ്ന തയെ മറയ്ക്കുന്നതിനു് അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങൾ മാത്രമേ ഇൻഡ്യക്കാർ ധരിക്കുന്നുള്ളു. അവർ ധരിക്കുന്നതു തന്നെ മിക്കവാറും പരുത്തിനൂൽവസ്ത്രങ്ങളാകുന്നു. യൂറോ പ്പിൽ ( വിശേഷിച്ചു് ഉത്തരഭാഗങ്ങളിൽ) ഉള്ള ധ്രുവക്കരടി മുതലായ മൃഗങ്ങൾക്ക് തടിച്ചു നീണ്ട രോമങ്ങളോട് കൂടിയ കട്ടിയുള്ള ചർമ്മങ്ങൾ ഉണ്ട്. ഇവിടങ്ങളിലെ സാധാരണ മൃഗങ്ങളുടെ തൊലി കട്ടി കുറഞ്ഞതും മിനുസമുള്ളതുമാണ് യൂറോപ്പുറാജ്യങ്ങളിൽ മിക്ക കാലങ്ങളിലും രാത്രിയും പകലും വീടുകളിൽ സദാ കൽക്കരിയോ മറ്റോ എരിച്ചു് ചൂടുപിടി ക്കുല്ലതിനുള്ള തീക്കൂടങ്ങൾ ഓരോ മറികളിലും സംഘ ടിപ്പിരിക്കും.ഇവിടങ്ങളിൽ ഉള്ളതുപോലെ വൃക്ഷലതാ ദികൾക്ക് നിബിഡതയോ നാനാത്വമോ യൂറോപ്പിൽ കാണുന്നില്ല. കാറ്റാടിപോലുള്ള വൃക്ഷങ്ങളോ മുൾച്ചെ ടികളോ ആണ് അവിടെ അധികം ഉള്ളത്.

  ദേശാവസ്ഥകൾ ഇങ്ങനെ ഭിന്നരൂപങ്ങളായി കാണു

ന്നതിനുള്ള കാരണങ്ങളെപ്പറ്റി അല്പം ചിന്തിക്കാം. ജീവ

ജാലങ്ങളുടേയും സസ്യങ്ങളുടേയും ആരോഗ്യത്തേയും വള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/118&oldid=163397" എന്ന താളിൽനിന്ന് ശേഖരിച്ചത്