താൾ:Malayala bhashayum sahithyavum 1927.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


                       44

ന്നതു നല്ല ശരിയാകുന്നതല്ല. എന്തുകൊണ്ടെന്നാൽ, ആ സംഗതി പ്രാചീനതക്കു തെളിവായിത്തീരണമെങ്കിൽ കാലപ്പഴക്കം മാത്രമേ മലയാളഭാഷാഗ്രന്ഥങ്ങളിൽ ചെന്തമിൾരൂപങ്ങൾ അധികം ഉണ്ടാകുന്നതിനു കാരണമാകയുള്ളൂ എന്നും ദേശഭേദംകൊണ്ടും മററും അതു വരുന്നതല്ലെന്നും തീർച്ചപ്പെട്ടിരിക്കണം. ദേശഭേദംകൊണ്ടും വാസ്തവത്തിൽ ആ ഭാഷാവ്യത്യാസം വന്നുകൂടുന്നുണ്ടെന്നുള്ളത് അനുഭവസിദ്ധമാണ്. ​എന്നു മാത്രമല്ല, ചെന്തമിൾ രൂപങ്ങൾ രാമചരിതത്തിൽ അധികമുണ്ടെന്നുള്ള ഈ സംഗതി പ്രകൃതത്തിൽ ആ ഗ്രന്ഥത്തിന്റെ പ്രാചിനതക്കുള്ള തെളിവായി ഒരു വിധത്തിലും സ്വീകരിക്കാവുന്നതുമല്ല. അങ്ങനെ സ്വികരിക്കുന്ന പക്ഷം ആകപ്പാടെ സിദ്ധിക്കുന്നതെന്താണെന്നു നോക്കുക. മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നുള്ളതിലേക്ക് ആ ഭാഷയിലെ ഏറ്റവും പ്രാചിനമായ രാമചരിത ഗ്രന്ഥത്തിൽ ചെന്തമിൾ രുപങ്ങൾ വളരെയധികം കാണുന്നുണ്ടെന്നുള്ള സംഗതി തെളിവ്; രാമചരിതമാണ് മലയാളത്തിലെ ഏറ്റവും പ്രാചിനമായ ഗ്രന്ഥമെന്നുള്ളതിലേക്കു ചെന്തമിഴിൻെറ ഉപശാഖയായ മലയാളത്തിലെ ഗ്രന്ഥങ്ങളിൽ വെച്ചു രാമചരിതത്തിലാണ് ചെന്തമിൾ രൂപങ്ങൾ അധികം കാണുന്നതെന്നസംഗതിയും തെളിവ്; ഇങ്ങനെ മലയാളം ചെന്തമിൾ ശാഖയാണെന്നുള്ളതു രാമചരിതത്തിൻെറ പ്രാചിനതകൊണ്ടും രാമചരിതം പ്രാചീനമാണെന്നുള്ളത് മലയാളം ചെന്തമിൾ ശാഖയാണെന്നുളളതുകൊണ്ടും സാധിക്കണമെന്നുളള അന്യോന്യാശ്രയദോഷം വരുന്ന നിലയി

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/47&oldid=151751" എന്ന താളിൽനിന്ന് ശേഖരിച്ചത്