താൾ:Malayala bhashayum sahithyavum 1927.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
43


മറ്റൊരു രൂപവും, കാണുന്നതുകൊണ്ടും ചെന്തമിഴിൽ അങ്ങനെ രണ്ടുതരം രുപം സാധാര‍‍ണയായി ഇല്ലാത്തതു കൊണ്ടും ചെന്തമിൾ പരിഷ്ക്കാരത്താൽ കൈ, കൺ എന്നിങ്ങനെ ഐകാരാന്തമായും മറ്റും ആ വക ശബ്ദങ്ങളുടെ രൂപങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതിന്നു മുമ്പുതന്നെ മലയാളം മുതലായ ഭാഷകൾ പിരി‍‍‍‍ഞ്ഞു സ്വതന്ത്രകളായിത്തീൎന്നിട്ടുണ്ടെന്നു സാധിപ്പാൻ ആ ശാഖകളിലെല്ലാം തുല്യമായിക്കാണുന്ന ആ വക ഗൃഹ്യപദരൂപവിശേഷങ്ങൾ ഉപയുക്തങ്ങളായിത്തീരുന്നതുകൊണ്ടും ചെന്തമിഴിന്റെ ഒരു ശാഖയല്ല മലയാളമെന്നു കാണിപ്പാൻ പ്രയോജനപ്പെടുന്നതായിട്ടാണ് ഈ സംഗതി ഇരിക്കുന്നതും.

രാമചരിതം, നിരണംകൃതികൾ ​എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കി പറ‍ഞ്ഞിരിക്കുന്ന മൂന്നാമത്തെ സംഗതിയിലും പല അംശങ്ങളും ആലോചിക്കേണ്ടതായിട്ടുണ്ട്. മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നുള്ളതിലെക്കു മലയാളത്തിലെ ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും പ്രചീനമായ രാമചരിതത്തിൽ ചെന്തമിഴിലെ ശബ്ദരൂപങ്ങൾ വളരെയധികം കാണുന്നുണ്ടെന്നുള്ളതുതന്നെ തെളിവാണെന്നാണല്ലൊ ആ യുക്തിയുടെ സാരം. അവിടെ മലയാളത്തിലെ ഏറ്റവും പ്രാചീനമായ ഗ്രന്ഥം രാമചചരിതമാണെന്നും അത്രയും ചെന്തമിൾ രൂപങ്ങളില്ലാത്ത പലമാതിരി പഴയപാട്ടുകളും മറ്റും കാണുന്നവയെ അപേക്ഷിച്ചും ആ ഗ്രന്ഥത്തിന്നു പഴക്കം അധികമുണ്ടെന്നും എങ്ങനെ നിശ്ചയിക്കാം. ചെന്തമിൾ രൂപങ്ങൾ ആ ഗ്രന്ഥത്തിൽ അധികം കാണുന്നതുതന്നെ അതിന്റെ പ്രാചീനതക്കുളള തെളിവാണെന്നു പറയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/46&oldid=205262" എന്ന താളിൽനിന്ന് ശേഖരിച്ചത്