താൾ:Malayala bhashayum sahithyavum 1927.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42


ഷയത്തിൽ മലയാളത്തിന് ധാരാളം സാമ്യം ഉണ്ട്. നോക്കുക:-

തെലുങ്ക്.
ചെന്തമിൾ.
കൎണ്ണാടകം.
തുള.
മലയാളം.
കന്നു
കൺ
കൺ,കണു,കണ്ണു
കണ്ണ്
കൺ,കണ്ണ്.
കയി
കൈ
കയ്,കെയ്,കയ്യി.
കയ്
കയ്,കയ്യ്.
കായ
കായ്
കായ്,കായ
കായി
കായ,കായ്.
കാലു,കാൽ
കാൽ
കാൽ,കാലു
കാല്
കാൽ,കാല്.
നെയ്,നെയ്യി
നെയ്,
നെയ്,നെയ്യു
നെയ്
നെയ്,നെയ്യ്.
തല
തലൈ
തല,തലെ
തരെ
തല.
അമ്മ
അമ്മൻ,അമ്മ
അമ്മ
അപ്പ
അമ്മ.
പാൽ,പാലു
പാൽ
പാൽ,പാലു
പേലു
പാൽ,പാല്.
ഉപ്പ
ഉപ്പ്
ഉപ്പു
ഉപ്പ്
ഉപ്പ്.
കരി
കരി
കരി
കരി
കരി.

ഈ മാതിരി പല ഗ്യഹ്യപദങ്ങളും ദ്രമിഡശാഖകളിലെല്ലാം സമാനങ്ങളായിട്ടുണ്ട്. അതിനാൽ ചെന്തമിൾഭാഷമാത്രം അടിസ്ഥാനമാക്കി അതിന്റെ ഒരുൾപ്പിരിവാണ് മലയാളമെന്നു സാധിക്കുവാൻ ഈ യുക്തി തീരെ മതിയാകുന്നതല്ല. അങ്ങനെയാണെങ്കിൽ ദ്രമിഡശാഖയിൽച്ചേൎന്ന മറ്റേതു ഭാഷയുടേയും ഒരുപശാഖയാണ് മലയാളമെന്നും മലയാളത്തിന്റെ ഉപശാഖകളാണ് മറ്റു ദ്രമിഡഭാഷകളെല്ലാമെന്നും തുല്യന്യായമനുസരിച്ചു പറയുന്നതും ശരിയാകേണ്ടിവന്നെക്കും. നേരെമറിച്ച് ചെന്തമിൾഭാഷയിലൊഴികെ മറ്റുള്ളവയിലെല്ലാം കയ്, കയ്യ്, നെയ്, നെയ്യ്, കൺ, കണ്ണ്, ​എന്ന മാതിരിയിൽ ആ വക പദങ്ങൾക്കു യകാരാന്തമായ ഒരു രൂപവും ആ യകാരവും മറ്റും ഇരട്ടിച്ചുംകൊണ്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/45&oldid=205261" എന്ന താളിൽനിന്ന് ശേഖരിച്ചത്