താൾ:Malayala bhashayum sahithyavum 1927.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലിംഗപ്രത്യയം, അതിനുമേൽ 'കൾ' എന്ന ബഹുവചന പ്രത്യയം, പിന്നെ 'ഇൽ' എന്ന സപ്തമീപ്രത്യയം ഇങ്ങനെ ക്രമത്തിലാണ് ചേൎത്തിട്ടുളളത്. 'ചരിതമുലലൊ' എന്ന തെലുങ്കുവാക്കിലും 'ചരിതംഗളോൾ'എന്ന കൎണ്ണാടകവാക്കുിലും മേൽപ്രകാരം മു , ലു , ലൊ എന്നും മറ്റുമുളള ലിംഗവചനവിഭക്തി പ്രത്യയങ്ങൾ ക്രമത്തിൽ ഒന്നിനുമേൽ ഒന്നായി ചേൎത്തിരിക്കുന്നു. ആൎയ്യവൎഗ്ഗത്തിൽപ്പെട്ട ഭാഷകൾക്കാകട്ടെ 'ചരിതേഷു' എന്നു സംസ്കൃതത്തിൽ കാണുന്ന മാതിരിയിൽ ലിംഗവചനവിഭക്തികൾക്കെല്ലാംകൂടി 'ഷു' എന്ന ഒരു പ്രത്യയം മാത്രമാണുളളത്. ഇപ്രകാരംതന്നെ ദ്രമിഡവൎഗ്ഗത്തിൽച്ചേൎന്ന ഭാഷകളായ തെലുങ്ക്, കൎണ്ണാടകം, തമിൾ എന്നീ ഭാഷകളിലും മലയാളഭാഷയിലും ഭാഷാഭേദനിയാമകങ്ങളായ പ്രത്യയങ്ങൾ പലതിന്നും സൎവ്വനാമശബ്ദങ്ങൾക്കും പരസ്പരസാദൃശ്യം സ്പഷ്ടമായിക്കാണുന്നുണ്ടെന്നുളള സംഗതിയും മലയാളം ദ്രമിഡഭാഷാവൎഗ്ഗത്തിൽ ചേൎന്നതാണെന്നു തെളിയിക്കുന്നുണ്ട്. നോക്കുക:-ഞാൻ, യാൻ, നാനു, നേനു എന്ന ഉത്തമപുരുഷസൎവ്വനാമങ്ങൾക്കും അവന്ന്, അവനുക്ക്, അവനിഗെ, ആയനകു, എന്ന പ്രഥമപുരുഷനാമങ്ങൾക്കും അവൾക്ക്, അവൎക്ക്, അവളിഗെ, അവരിഗെ എന്നതിലെ വചനപ്രത്യയങ്ങൾക്കും അത്, അതു്, അദു, അദി എന്ന നപുംസകപ്രത്യയങ്ങൾക്കും മറ്റും പരസ്പരസാദൃശ്യം സ്പഷ്ടമാണല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/14&oldid=175321" എന്ന താളിൽനിന്ന് ശേഖരിച്ചത്