താൾ:Malayala bhashayum sahithyavum 1927.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12

മേൽ വിവരിച്ചപ്രകാരം ഭാഷാഭേദനിയാമകങ്ങളായ പ്രത്യയങ്ങൾക്കും സൎവ്വനാമപ്രകൃതികൾക്കും പല ഭാഷകളിലും പരസ്പരസാദ്യശ്യം ഉണ്ടായിരിക്കണമെങ്കിൽ തീൎച്ചയായും ആ ഭാഷകളെല്ലാം ഒരേ മൂലഭാഷയിൽനിന്നു പുറപ്പെട്ടവയായിരിക്കണമെന്നും ഊഹിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ_ഒരേ ഭാഷക്കുതന്നെ ദേശഭേദമനുസരിച്ച് കാലക്രമത്തിൽ ഉച്ചാരണഭേദങ്ങൾ വന്നുകൂടുകനിമിത്തം അതിന്റെ പ്രത്യയാംശത്തെപ്പറ്റിയേടത്തോളവും ഒാരോരോ ദേശങ്ങളിലെ ഉച്ചാരണത്തിന് അല്പാല്പമായി മാററം വന്നുപോയതാണെന്നു കരുതുകയല്ലാതെ ആ വക പ്രത്യയങ്ങളിൽക്കാണുന്ന പരസ്പരസാദ്യശ്യം ഉണ്ടാകുവാൻ മറ്റൊരുപപത്തിയും ഇല്ല. ഭാഷകൾക്കു ഭേദമുണ്ടാകുന്നത് പ്രത്യയങ്ങളുടെ വ്യത്യാസംകൊണ്ടായിരിക്കെ അങ്ങനെയുളള പ്രത്യയങ്ങൾക്ക് ഒന്നിലധികം ഭാഷകളിൽ പരസ്പരസാദ്യശ്യം ഉണ്ടാകുന്നത് ആ വിധത്തിലേ സംഭവിക്കയുമുളളൂ. അതിനാൽ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാട്ടി മുതലായ ആൎയ്യഭാഷാവൎഗ്ഗത്തിൽപ്പെട്ട ഭാഷകളെല്ലാം ഏതുവിധം ഒരേ ആൎയ്യമൂലഭാഷതന്നെ ദേശഭേദമനുസരിച്ച് കാലക്രമത്തിൽ മാഗധി, ശൌരസേനി തുടങ്ങിയ പല പ്രാകൃതഭാഷകളായും പിന്നെ ആ വക പ്രാകൃതഭാഷകളുടെ കാലക്രമത്തിലുളള പരിണാമങ്ങളായും ഇരിക്കുന്നുവോ അതുപോലെ തന്നെ തെലുങ്ക്, തമിൾ, കൎണ്ണാടകം, മലയാളം എന്നീ വക ദ്രമിഡഭാഷകളും ഒരു ദ്രമിഡ മൂലഭാഷ‍ക്കുതന്നെ കാലക്രമത്തിലുണ്ടായ പരിണാമഭേദങ്ങളായി വരുവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/15&oldid=175331" എന്ന താളിൽനിന്ന് ശേഖരിച്ചത്