താൾ:Malayala bhashayum sahithyavum 1927.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാളശബ്ദരൂപങ്ങളും ചെന്തമിൾ ശബ്ദരൂപങ്ങളും ഇടയ്ക്ക് ചില സംസ്കൃശബ്ദരൂപങ്ങളും കലർത്തിയ ഒരു രീതിയിലാണ് ഈവക ഗ്രന്ഥങ്ങളെന്നും കഷ്ടിച്ചുപറയാം ആ വഴിക്ക് രാമചരിതാദികളിൽനിന്ന് അല്പം വ്യത്യസ്തമായ ഒരു പ്രസ്താനമാമെന്നും പറയാം. ഒന്നുരണ്ടുദാഹരണങ്ങളാൽ ഇതു തെളിയിക്കാം. രാമചരിതം-(൧)


"വഴികുടാതെ പോർക്കൂ നമ്മോടുവാരിന്റ

വാനരപ്പാടമീ- തഴിയാതേകണ്ടാട്ടിയടുത്തരചൊടു- കുടന്തമനെയും ഒഴിയേനിപ്പോൾ കൊന്റുമുടിച്ചുരപെറ്റി- ലങ്ക പൂമതെങ്ങും പിഴകൂടാതെന്റു ചിതം പെരുതാന തുർമുകൻ ചൊല്ലിനാൻ." കണ്ണശ്ശരാമായണം_ ആനതുകാലം ചൊന്നാൻ ദുർമ്മുഖനഖില ജഗൽപ്പതി രാക്ഷസരാജനു വാനരനാലഭിമാനവിരോധം വന്നതു നാണവുമാഞ്ചിന്തിച്ചാൽ ഞാനതിനിപ്പൊഴുതേപോയ് വാനരജാതിയെ- യൊക്കെ മുടിച്ചു വരിന്റേൻ ദീനതയുറ്റൊരു കാര്യമിതാക്കി നിരൂപി- പ്പതു തക്കതുമല്ലെന്റേ. രാമചരിതം_(൨) വാനവർ കനൽ പൊഴിയിന്റതൊന്റും മാരുത- മിടഞ്ഞു വരിന്റതുംപോ-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/118&oldid=151869" എന്ന താളിൽനിന്ന് ശേഖരിച്ചത്