താൾ:Malayala bhashayum sahithyavum 1927.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാർ കളത്തിൽപ്പോരും പ്രസ്തുത ഗ്രന്ഥവും മറ്റു രണ്ടു ഗ്രന്ഥങ്ങളെപ്പോലെ അത്ര പ്രധാനപ്പെട്ടവല്ല.ഗ്രന്ഥസംഖ്യകോണ്ടും അവയെ അപേക്ഷിച്ചു വളരെച്ചെറുതാണ്.

നിരണംകൃതികളെല്ലാം മേൽപ്പറഞ്ഞ രാമചരിതം മുതലായതിൽനിന്നു ചെന്തമിൾ രൂപങ്ങൾ കലർത്തുന്ന കാര്യത്തിൽ കുറേ വ്യത്യാസപ്പെട്ടിട്ടുള്ളവയാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.ഈ കൃതികളുടെയെല്ലാം കർത്താക്കന്മാർ പരമ്പരയായിത്തന്നെ നാട്ടുകാരുടെ ആചാര്യസ്ഥാനം വഹിച്ചിരുന്ന മിരത്തുപണിക്കന്മാരാണ്.ഇവരുടെ തിരുവിതാംകൂറിൽ തിരുവല്ലാ എന്ന പ്രദേശത്തായിരുന്നു.തെക്കൻതിരുവിതാംകൂറിൽ മലയിൻകീഴ് എന്ന പ്രദേശത്തും ഇവരിൽ ചിലർ താമസിച്ചിരുന്നതായിക്കാണുന്നുണ്ട്.രാമായണം,ഭാരതം,ഭഗവൽഗീതമുതലായി ചിലപദ്യഗ്രന്ഥങ്ങളും,ബ്രഹ്മാണ്ഡപുരാണംഗദ്യഗ്രന്ഥവും ഇവരുടെ കൃതികളായി ഇപ്പോൾ പ്രസിദ്ധമായിട്ടും ഉണ്ട്.ഒരച്ഛനും രണ്ടുമക്കളും അവരുടെ ഒരു ഭാഗിനേയനും ഇങ്ങനെ നാലാളുകളാണ് ​ഈവക ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും പ്രസിദ്ധപണ്ഡിതനായ പരമേശ്വരയ്യരവർകൾ പരിശോധിച്ചു പ്രസ്താവിച്ചിട്ടുണ്ട്.കണ്ണശ്ശപ്പണിക്കർ എന്ന് ഒരു കലനാമംപോലെ ഇവർക്കെല്ലാം പറഞ്ഞുവരുന്നതായും കാണുന്നു.രാമചരിതാദികളുടെ രീതിയിൽ നിന്ന് ഇവരുടെ കൃത്കളിൽ ചെന്തമിൾ രൂപങ്ങൾ കുറെ കുറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല ചിലേടത്ത് സംസ്കൃതസബ്ദരൂപങ്ങളെ അതേമാതിരിയിൽ ത്തന്നെ പ്രയോഗിച്ചിട്ടുമുണ്ട്.ആകപ്പാടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/117&oldid=163375" എന്ന താളിൽനിന്ന് ശേഖരിച്ചത്