വിവേകം. കുറെ ഭേദപ്പെടുത്തേണ്ടതായും വന്നുചേരുന്നു. 183 കഷ്ടമായ ഒരുദ്ദേശവും, അതിൽ യവും ഉണ്ടായിരിക്കുകയാണ് വിവേകത്തിന്റെ സ്വഭാവമെന്നു ചിലപ്പോൾ നാം ഗണി ക്കുന്നു. പക്ഷേ, ഒരു മഹാസാനെ നോക്കുക! അയാ അയാളുടെ ളുടെ ഉദ്ദേശ്യം മിക്കവാറും സ്ഥിരവും ഏറെക്കുറെ കൃപ്തവും ആയിരിക്കുന്നു. ആ ഉദ്ദേശ്യം കേവലം അന്യായമായ ആ ശകളിൽനിന്നു ജനിച്ചതല്ലാതെയുമിരിക്കാം. ഉദ്ദേശ്യം വളരെ ലഘുവായ ഒരു കാഴ്ചമായിരിക്കാം. എന്നാൽ അതു് അയാളുടെ വിചാരത്തിലെന്നപോലെ തന്നെ നോട്ട ത്തിലും സദാ വ്യാപരിച്ചു കൊണ്ടിരിക്കുന്നതുകൊണ്ടു് അ യാൾക്കു അതിന്റെ മുൻപും പിൻപും പുറമേയും സ്ഥി തിചെയ്യുന്ന യാതൊന്നിനെയും വീക്ഷിക്കുവാൻ ശക്തിയി ല്ലാതെ ഭവിക്കുന്നു. അതിനാൽ അയാൾ വിവേകശൂന്യ നായി തീരാവുന്നതാണു്. കവികൾ മുതലായ സങ്കല്പ ജീവികൾക്കു വിവേകമുണ്ടാ യിരിക്കയില്ലെന്നു ചിലപ്പോൾ ചിലർ വിചാരിച്ചു പോകാ സങ്കല്പ ജീവികൾ എന്ന പദത്താൽ ഉന്മത്തി ത്തന്മാരെയും മറ്റും പോലെയുള്ള അതിമാത്രസങ്കല്പ ജീ വികൾ എന്ന അമാണ് സൂചിതമായിരിക്കുന്നെങ്കിൽ, ഈ അഭിപ്രായം വളരെ വാസ്തവമാണ്. എന്തെന്നാൽ, ദേഹത്തിൻറ എന്നപോലെ തന്നെ മനസ്സിൻറയും ആകെക്കൂടെയുള്ള ഹ്രസ്വത് അതിൽ ഏതെങ്കിലും ഒരു ഭാഗത്തിന്റെ കണക്കിൽ പിഴച്ച വലുപ്പത്താൽ സംഭൂത മാകുന്നതാണ്. എന്നാൽ സങ്കല്പ ശക്തിതന്നെ വിവേക ത്തിനു വിപരീതമാണെന്നാണ് വാദമെങ്കിൽ, ആ അഭി പ്രായം അത്ര ശരിയല്ല. ലോകത്തിലെ ഓരോ മഹാകായ ങ്ങളിൽ ഏപ്പെട്ട് അവയെ നിർവഹിച്ചിട്ടുള്ളവരിൽ സങ്കല്പ ശക്തി ഇല്ലാത്തവരുടെ എണ്ണം വളരെ ചുരുങ്ങും. എന്തെ
താൾ:Malayala Nalam Padapusthakam 1918.pdf/187
ദൃശ്യരൂപം