88 പാദപംകമപി പകക്ഷിത രൂഢമാശ്രിതവതാം കുതഃ 28 എന്നു രവിവർമ്മ പരമായി സമുദ്രബന്ധനുണ്ടാക്കി യിട്ടുള്ള ശ്ലോകത്തിൽ പകക്ഷിതി എന്നു പറയുന്നതു കൊല്ലം ദേശത്തെ ഉദ്ദേശിച്ചാണെന്നു വ്യക്തമാകുന്നു. കൂ പകവംശം വേണാട്ടു രാജവംശം തന്നെയോ, അതിനോടു സംബന്ധപ്പെട്ടതോ. ആണെന്നുള്ളതും നിസ്സംശയമാണ്. അങ്ങനെ നോക്കുമ്പോൾ തിരുവിതാംകൂർ രാജവംശത്തി ൽ രവിവർമ്മരാജാവ് ഒരു പൂർവ്വകനായിരുന്നെന്നു വന്നു കൂടുന്നു. പ്രദ്യുമ്നാഭ്യുദയത്തിന്റെ പ്രസ്താവനയിൽ ആ നാടകം കുലദൈവതമായ ശ്രീപത്മനാഭൻ യാത്രാ ത്സവത്തിൽ അഭിനയിക്കുന്നതായിട്ടു പറഞ്ഞിരിക്കുന്നതു്, മുൻപറഞ്ഞ സംഗതിയെ ദൃഢീകരിക്കുന്നു. കുലശേഖര പെരുമാൾ എന്ന ഉപലക്ഷണവും സ്മരണീയമാകുന്നു. അ തുകൊണ്ട്, ആ മഹാരാജാവിന്റെ അപദാനങ്ങൾ സവി ശേഷം നമുക്ക് അഭിമാനഹേതുവത്രേ. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, അതായതു ക്രിസ്ത ബ്ദം 60-ാം വർഷമിടയും രവിവർമ്മ മഹാരാജാവ് - കേരളദേശമെല്ലാം കീഴടക്കി. പിന്നീട് പാണ്ഡ്യന്മാരെ യും ചോളന്മാരെയും ജയിച്ച്, അവരുടെ ദേശങ്ങളെ ആക്ര മിച്ച കാഞ്ചീപുരം വരെ അഭിനിര്യാണം ചെയ്തശേഷം വേ ഗവതീനദിയുടെ തടത്തിൽ സ്ഥിതിചെയ്യുന്ന ആ നഗ രിയിൽ വച്ച് നാൽപത്തിയാറാം വയസ്സിൽ ആ മഹാപു ഷൻ അഭിഷിക്തനായി. വീരപാണ്ഡ്യൻ എന്ന പാ ണ്ഡ്യരാജാവിനെ രവിവർമ്മരാജാവുതോൽപ്പിച്ച്, കോ ദേശംവരെ ഓടിക്കയും, അവിടെയും കിടത്തിക്കൊ
താൾ:Malayala Aram Padapusthakam 1927.pdf/94
ദൃശ്യരൂപം