Jump to content

താൾ:Malayala Aram Padapusthakam 1927.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 ആറാം പാഠപുസ്തകം

അടിമലരിലവനമനമഴകിനൊടു ചെയ്തവ-

ന്നാധിപത്യം കൊടുത്താധിി തീർത്തീടിനാൻ.

അതിനവനുമവനിതനയാന്വേഷണത്തിനാ-

യാശകൾ തോറുമേകൈകനൂറായിരം

പ്ളവഗകുലപരിവൃഢരെ ലഘു തരമയച്ചതിൽ

ഏകനഹമിഹ വന്നു കണ്ടീടിനേൻ.

വനജവിടപികളെയുടനുടനിഹതകർത്തതും

വാനരവംശപ്രകൃതിശീലം വിഭോ.

ഇകലിൽ നിശിചരവരയൊക്കെ മുടിച്ചതും

എന്നെ വധിപ്പതിന്നായ് വന്ന കാരണം.

മരണഭയമകതളിരിലില്ലയാതേ ഭൂവി

മറെറാരു ജന്തുക്കളില്ലെന്നു നിർണ്ണയം.

ദശവദന സമരഭൂവി ദേഹരക്ഷാർത്ഥമായ്

ത്വൽഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം .

ദശനിയുതശതവയസി ജീർണ്ണമെന്നാകിലും

ദേഹികൾക്കേററം പ്രിയം ദേഹമോർക്ക നീ

തവ തനയകരഗളിത വിധിവിശിഖ പാശേന

ത ത്ര ഞാൻ ബദ്ധനായേനൊരുകാൽക്ഷണം

കമലഭവമുഖസുരവരപ്രഭാവേനമേ

കായത്തിനേതുമേ പീഡയുണ്ടായ് വരാ.

പരിഭവവുമൊരു പൊഴുതുമരണവുമകപ്പെടാ

ബദ്ധഭാവന വന്നീടിനേനത്ര ഞാൻ

അതിനു മിതുപൊഴുതിലൊരു കാരണമുണ്ടുകേൾ

അദ്യ ഹിതം തവ വക്തുമുദ്യുക്തനായ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/88&oldid=223880" എന്ന താളിൽനിന്ന് ശേഖരിച്ചത്